![]() |
ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ബഹ്‌റൈന്‍ സമസ്‌ത ഇഫ്‌താര്‍ മീറ്റില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഗൌരവ് ഗാന്ദി ആശംസകള്‍ നേരുന്നു |
മനാമ : സഹജീവികളോടുള്ള കാരുണ്യബോധത്തെ തൊട്ടുണര്‍ത്താന്‍ ഏറെ പ്രചോദനം നല്‍കുന്ന വിശിഷ്‌ഠാനുഷ്‌ഠാനമാണ് റമളാന്‍ വ്രതമെന്നും ആ മൂല്യബോധത്തെ അരക്കിട്ടുറപ്പിക്കാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ പ്രസ്‌താവിച്ചു. ``റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്'' എന്ന പ്രമേയവുമായി സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റി കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ ഇഫ്‌താറിനോടനു ബന്ധിച്ച് സംഘടിപ്പിച്ച സൌഹാര്‍ദ്ദ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1500–ല്‍പരംപ്രതിനിധികള്‍ പങ്കെടുത്ത സംഗമം ഏറെ ശ്രദ്ധേയമായി.