കുവൈത്ത്‌സിറ്റി:കുവൈത്ത് ഇസ്ലാമിക് സെന്റര്‍ റമദാന്‍ കാമ്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹിഫ്ള് മല്‍സരത്തിന്‍റെ ഫൈനല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ അബ്ബാസിയ ദാര്‍ത്തര്‍ബിയ മദ്രസയില്‍ നടക്കുമെന്നു കേന്ദ്രഭാരവാഹികള്‍ അറിയിച്ചു. മേഖലാ തലത്തില്‍ മത്സരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരാണ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.