എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്: ജില്ലയില് അഞ്ചിന പരിപാടികള്

മലപ്പുറം: വിജ്ഞാനം മതത്തിന്റെ ജീവനാണ് എന്ന പ്രമേയമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. ദര്‍സ്, അറബിക് കോളജ് പ്രവേശനം ഊര്‍ജ്ജിത മാക്കുന്നതിനും മദ്‌റസ പ്രവേശനോത്സവ പരിപാടിയായ സ്വാഗതാരവം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.കാമ്പയിന്റെ ഭാഗമായി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉസ്താദുമാരെ ആദരിക്കും. ജാമിഅ നൂരിയ, ദാറുല്‍ ഹുദാ, വാഫി, സമസ്ത 10-ാം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകളിലെ റാങ്ക് ജേതാക്കളെ അനുമോദിക്കും.വിദ്യാഭ്യാസ പ്രോത്സാഹന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലസ്റ്റര്‍, ശാഖാ തലങ്ങളില്‍ പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യും. പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മമ്പുറം വെട്ടം ബസാറില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. ശാഫി ഹാജി, സത്താര്‍ പന്തലൂര്‍, ഇസ്ഹാഖ് ബാഖവി, അബ്ദുല്ലക്കോയ തങ്ങള്‍, അബ്ദുറഹീം ചുഴലി, പി.എം. റഫീഖ് അഹ്മദ്, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, വി.കെ. ഹാറൂണ്‍ റഷീദ്, ശഹീര്‍ അന്‍വരി, ഇ. സാജിദ് മൗലവി, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഇബ്രാഹിം ഹാജി, സിദ്ധീഖ് ചെമ്മാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, ഹമീദ് മൗലവി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ പ്രസംഗിച്ചു.