
27ാം രാവിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് 12ഓളം ഗവണ്‍മെന്‍റ് വകുപ്പുകള്‍ക്ക് കീഴില്‍ പ്രത്യേക ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇഫ്താറിനും സംസം വിതരണത്തിനും പ്രവേശന കവാടങ്ങളിലെ തിരക്കൊഴിവാക്കാനും ശുചീകരണ ജോലികള്‍ക്കും ഹറം കാര്യാലയം പതിവിലും കൂടുതലാളുകളെ നിയോഗിച്ചു. ഗതാഗത കുരുക്കൊഴിവാക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഹറമിലേക്ക് എത്തുന്ന റോഡുകളില്‍ കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കും തിരിച്ചും ആളുകളെ എത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. റിങ് റോഡ് സംവിധാനത്തിലുള്ള ബസ് സര്‍വീസ് ഹറമിനടുത്ത് തിരക്ക് കുറക്കാന്‍ സഹായകമായി. മക്കയില്‍ ഒ.ഐ.സി ഉച്ചകോടി നടക്കുന്നതിനാല്‍ ചില റോഡുകളില്‍ ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഹറമിലേക്ക് എത്തുന്ന മറ്റ് റോഡുകളില്‍ തിരക്ക് കൂടാനിടയായി. സുരക്ഷ നിരീക്ഷണത്തിന് കൂടുതല്‍ പൊലീസിനെ ഹറമിനകത്തും പരിസരങ്ങളിലും നിയോഗിച്ചിരുന്നു