തീര്‍ഥാടകര്‍ അടക്കേണ്ടത് 1,33,200 രൂപ
1,33,200 രൂപയാണ് തീര്‍ഥാടകര്‍ നല്‍കേണ്ടത്. എസ്.ബി.ഐ ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലാണ് പണമടയേ്ക്കണ്ടത്. അസീസിയ കാറ്റഗറിയിലാണ് മുഴുവന്‍ തീര്‍ഥാടകര്‍ക്കും താമസസൗകര്യം ലഭിക്കുക. ഗ്രീന്‍ കാറ്റഗറി നേരത്തെ പൂര്‍ണമായിരുന്നു.
ഗ്രീന്‍ കാറ്റഗറിയില്‍ താമസസൗകര്യം വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുതുതായി വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് അനുമതി ലഭിക്കുന്ന എല്ലാവര്‍ക്കും താമസസൗകര്യം അസീസിയ കാറ്റഗറിയില്‍ മാത്രമായിരിക്കും.
ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച് പണമടച്ചവര്‍ക്ക് അസീസിയയിലേക്ക് മാറണമെങ്കില്‍ നേരിട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് 25 ന് മുമ്പ് കിട്ടത്തക്കവിധം അപേക്ഷിക്കണം. ഫാക്‌സ് നമ്പര്‍: 022-22630461. ഇ-മെയില്‍: ceo@hajcommittee.com. കാറ്റഗറി മാറുന്നവര്‍ക്ക് അധികം അടച്ച തുക പിന്നീട് തിരിച്ചു നല്‍കും.
മക്കയില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ലഭ്യമായ താമസസൗകര്യത്തേക്കാള്‍ കൂടുതല്‍ ഗ്രീന്‍ കാറ്റഗറിക്ക് അപേക്ഷ ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്തും