മലപ്പുറം: റമസാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന്റെ മൂന്നാം റൗണ്ട് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ ടൗണ്‍ മസ്ജിദില്‍ നടക്കും. എം.പി. കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും.ആദ്യ രണ്ട് റൗണ്ടുകളില്‍ നിന്ന് യോഗ്യത നേടിയ വിവിധ പ്രായക്കാരായ പ്രതിഭകള്‍ പങ്കെടുക്കും. നാലാം റൗണ്ട് 12ന് ഒരു മണിക്ക് പെരിന്തല്‍മണ്ണ ടൗണ്‍ ഹാളിലും ഫൈനല്‍ റൗണ്ട് 15ന് 12 മണിക്ക് കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിക്കും.