കൊലപാതകമറിയുമ്പോള് നടുങ്ങുന്ന മനസ്സ് ഇല്ലാതായി: സമദാനി

കോഴിക്കോട്: സ്വന്തം കിടപ്പുമുറിയില്‍ ലോകം കാണാനുള്ള സൗകര്യമുള്ള മനുഷ്യന്‍ ചുറ്റുപാടുകളെ പോലും നിരീക്ഷിക്കാതെ പോകുന്നത് സമൂഹം നേരിടുന്ന വലിയ ദുരന്തമാണെ ന്നും തിന്മയുടെ ഇരുട്ട് കട്ടപിടിച്ച വര്‍ത്തമാനകാലത്ത് പ്രതീക്ഷയുടെ വെളിച്ചം വിതറാന്‍ നല്ല വാക്കുകള്‍ക്ക് കഴിയുമെ ന്നും മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്്ദുസ്സമദ് സമദാനി എം.എല്‍.എ അഭിപ്രായപ്പെട്ടു. നന്മ കല്‍പ്പിക്കുവാനും തിന്മ വിരോധിക്കുവാനുമാണ് ഖുര്‍ ആന്റെ ആഹ്വാനം. ജീവിതത്തിലെ തിരക്ക് മനുഷ്യനെ വല്ലാതെ മാറ്റിയിരിക്കുന്നു. കൊലപാതകങ്ങളുടേയും ദുരന്തങ്ങളുടേയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടുങ്ങാനുള്ള പ്രവണത പോലും മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്നു. സമൂഹം തിന്മയിലേക്ക് കൂപ്പുകുത്തുമ്പോള്‍ നന്മയുടെ തുരുത്ത് കെട്ടാനുള്ള ശ്രമമാണ് പുതിയ തലമുറ നടത്തേണ്ടത്. സമദാനി തുടര്‍ന്നു.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച റഹ്്മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിന്റെ നാ ലാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എസ്.കെ തങ്ങള്‍ കുറ്റിയാടി അധ്യക്ഷത വഹിച്ചു