ബാഫഖി തങ്ങള് പുനര് വായന അനിവാര്യം: റഹ്മത്തുല്ലാ ഖാസിമി

കോഴിക്കോട്: മതപരമായ കടുംപിടുത്തങ്ങളില്‍ നിന്നും ഇസ്്‌ലാമിന്റെ വിശാലതയിലേക്ക് മുസ്്‌ലിം സമൂഹത്തെ കൈപ്പിടി ച്ചുയര്‍ത്തിയ പ്രതിഭാശാലിയായ നേതാവായിരുന്നു സയ്യിദ് അബ്ദുര്‍റഹി മാന്‍ ബാഫഖി തങ്ങള്‍ എന്നും സ്വന്തം വ്യക്തി പ്രഭാവവും ജീവിത സൂക്ഷ്്മതയും മുതല്‍ മുടക്കി താന്‍ നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുടെ ജനകീയ അടിത്തറ വളര്‍ത്താന്‍ സാധിച്ച അദ്ദേഹം നേതാക്കന്മാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, കച്ചവടക്കാര്‍ക്കുപോലും എക്കാലത്തേയും ഉദാത്ത മാതൃക യാണെന്നും റഹ്്മത്തുല്ലാ ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസം ബാഫഖി തങ്ങള്‍: തുല്യത തേടുന്ന മഹാ പ്രസ്ഥാനം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തുക യായിരുന്നു ഖാസിമി.
ക്ഷാമത്തിന്റെ കാലഘട്ടത്തില്‍ അരി പൂഴ്ത്തിവച്ചും വലിയ വിലയ്ക്കു വിറ്റും മലബാറിലെ കച്ചവടക്കാര്‍ പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ചപ്പോള്‍ തന്റെ ചരക്കുകള്‍ പൊതുജനങ്ങള്‍ക്ക് നേരിയ ലാഭം മാത്രം സ്വീകരിച്ച് വിട്ടുകൊടുത്ത വ്യാപാരിയായ ബാഫഖി തങ്ങള്‍ വളരെ പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിച്ചു.
സര്‍ക്കാര്‍ ന്യായവില ഷോപ്പുകള്‍ തുടങ്ങുന്നതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്വന്തം വ്യാപാര സ്ഥാപനം ന്യായവില ഷോപ്പാക്കി മാറ്റിയ മഹാനാണ് അദ്ദേഹം. ഇന്നത്തെ സംഘര്‍ഷവും ശത്രുതയും വളര്‍ന്നിനില്‍ക്കുന്ന ചുറ്റുപാടില്‍ ആശ്വാസത്തിന്റെ കിരണങ്ങളായി മറ്റൊരു ബാഫഖി തങ്ങള്‍ ഉദയം ചെയ്തുകാണാന്‍ കേരളീയ സമൂഹം കൊതിക്കുകയാണ്-ഖാസിമി കൂട്ടിച്ചേര്‍ത്തു.
രണ്ടാം ദിവസത്തെ പരിപാടികള്‍ എസ്.കെ.എസ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി പി മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. റഹ്്മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണത്തിന്റെ യൂടൂബ് പ്രസിദ്ധീകരണത്തിന്റെ പ്രകാശനം അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.