കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനുമായിരുന്ന ശഹിദേ മില്ലത്ത് സി.എം. ഉസ്താദിന്റെ മഖാം സിയാറത്തും അനുസ്മരണവും ദിഖ്‌റ്-ദുഅ മജ്‌ലിസും ഖത്തമുല്‍ ഖുര്‍ആനും ആഗസ്ത് 11 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ചെമ്പരിക്കയില്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. റമദാനില്‍ എല്ലാ ശാഖകളിലും മര്‍ഹും ഖാസി സി.എം. ഉസ്താദ് അനുസ്മരണ പരിപാടികളും ജില്ലയില്‍ സമസ്തയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് മരണപ്പെട്ട മുഴുവന്‍ ആളുകളുടെ പേരിലും ദിഖ്‌റ്-ദുഅ മജ്‌ലിസും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, മുഹമ്മദ് ഫൈസി കജ, എം.എ. ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, സത്താര്‍ ചന്തേര, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, റസാഖ് അര്‍ഷദി കുമ്പടാജ, ശരീഫ് നിസാമി മുഗു, മുഹമ്മദലി കോട്ടപുറം, നാഫിഅ് അസ്ഹദി, ആലികുഞ്ഞി ദാരിമി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.