പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കണം: ജില്ലാ എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് : പെരുന്നാള്‍ അവധി മൂന്ന് ദിവസമാക്കി പ്രഖ്യാപിച്ച് ആഘോഷത്തെ ബാധിക്കാത്തവിധം പരീക്ഷകള്‍ പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പല ആഘോഷങ്ങള്‍ക്കും ആഴ്ച്ചകളോളം അവധി അനുവദിക്കുമ്പോള്‍ പെരുന്നാളുകള്‍ക്ക് ഒരു ദിവസം മാത്രം അവധി അനുവദിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇപ്രാവശ്യം സ്‌കൂള്‍, യുണിവേഴ്‌സിറ്റി പരീക്ഷകള്‍ റമദാന്‍ വ്രതവും പെരുന്നാളും പരിഗണിക്കാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.