ചേലാകര്മ്മം നടത്താതിരിക്കുന്നത് അപകടമെന്ന് പഠനം


മേരിക്കയില്‍ ചേലാകര്‍മ്മം നടത്തുന്നവരുടെ തോത് കുറഞ്ഞത് എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ വ്യാപിക്കുന്നതിന്റെ തോത് ഉയര്‍ത്തിയെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തി. നാല് ബില്ല്യനിലധികം ഡോളറിന്റെ നഷ്ടത്തിനിത് കാരണമാകുന്നു. 'പുരുഷന്‍മാര്‍ ചേലാകര്‍മ്മം നടത്തുന്നതിന്റെ ഫലങ്ങള്‍ വളരെ വ്യക്തമാണ്. വൈദ്യശാസ്ത്ര പരമായി വളരെയധികം ഗുണങ്ങളുണ്ടായിട്ടും അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തുന്നവരുടെ തോത് കുറഞ്ഞിരിക്കുകയാണ്.' പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പത്തോളജി വിഭാഗം പ്രൊഫസര്‍ ഡോ. ആറോന്‍ തൊബിയാന്‍ പറയുന്നു.
അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തുന്നവരുടെ തോത് എഴുപതുകളില്‍ 79 ശതമാനമായിരുന്നത് 2010-ല്‍ 55 ശതമാന ത്തിലേക്ക് താഴിന്നിട്ടുണ്ട്