എളേറ്റില്‍ വാദിഹുസ്‌ന ഹജ്ജ് ക്യാമ്പ് 27 മുതല്‍

കൊടുവള്ളി: എളേറ്റില്‍ വാദിഹുസ്‌ന ഹജ്ജ് ക്യാമ്പ് 27, 28, 29 തിയ്യതികളില്‍ വാദി ഹുസ്‌ന കാമ്പസില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമല ബാപ്പുമുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ല്യാര്‍ ക്ലാസ്സെടുക്കും. 29-ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0495-2200154. നമ്പറില്‍ ബന്ധപ്പെടണം.