ജിദ്ധ തൊഴിലിനോടുള്ള ആത്മാര്‍ഥതയും പരീക്ഷണ ഘട്ടങ്ങളെ ക്ഷമാ പൂര്‍വ്വം നേരിടാനുള്ള മനക്കരുത്തും കൊണ്ട് മാത്രമേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ എന്നും, ശുഭാപ്തി വിശ്വാസത്തോടെ കര്‍മങ്ങള്‍ ചെയ്യുകയം ഏതു പ്രതിസന്ധികളിലും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്‌താല്‍ വിജയം സുനിശ്ചിതമാണെന്നും സയ്യിദ് സീതി കോയ തങ്ങള്‍ പാതാക്കര പറഞ്ഞു.
മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സീതി കോയ തങ്ങള്‍ക്കു ജിദ്ദ ഇസ്ലാമിക് സെന്‍റ റും എസ് വൈ എസ് ജിദ്ദ കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പ്രവാസ ജീവിതം തനിക്കു നല്‍കിയ സൌഭാഗ്യങ്ങള്‍ എടുത്തു പറഞ്ഞ അദ്ദേഹം, ഇതിനു താന്‍ കടപ്പെട്ടിരിക്കുന്നത് നല്ലവരായ തൊഴിലുടമകളോടാണെന്നും സ്വ പ്രയത്നതിനപ്പുറം സരവ ശക്തനായ അല്ലാഹുവിന്റെ കാരുണ്യമാണ് തനിക്കു തുണയായതെന്നും അനുസ്മരിച്ചു.
സംതൃപ്തിയോടെ മടങ്ങി പോകുക എന്നത് ഏറ്റവും വലിയ സൌഭാഗ്യമാണെന്നും, ഐഹിക ജീവിതത്തിലെ ഇടത്താവളത്തില്‍ നിന്നുള്ള മടക്ക യാത്രയാണ് യഥാര്‍ത്ഥ യാത്ര എന്നും, ആ മടക്കം സന്തോഷ പ്രദമാകണമെങ്കില്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും സൂക്ഷമത പുലര് ത്തണമെന്നും യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ച ജെ.ഐ.സി ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു.
സീതി കോയ തങ്ങള്‍ക്കു ജെ.ഐ.സി, ജിദ്ദാ എസ് വൈ എസ് കമ്മിറ്റികളുടെ ഉപഹാരം അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരരണവും ഇഫ് താര്‍ സംഗമവും ജിദ്ദയിലെ പ്രാസ്ഥാനിക പ്രവര്‍ത്തകരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് അവിസ്മരണീയമായി. സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നൌഷാദ് അന്‍ വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു, രായിന്‍ കുട്ടി നീറാട്, ഉസ്മാന്‍ ഇരിങ്ങാട്ടിരി,അബുബകര്‍ ദാരിമി താമരശ്ശേരി, ഉസ്മാന്‍ എടത്തില്‍, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, അസീസ് പറപ്പൂര്‍,എന്‍.പി അബുബക്കര്‍ ഹാജി, അലവിക്കുട്ടി ഫൈസി കോടൂര്‍, അബ്ദുല്‍ റഹ്മാന്‍ ഗൂഡല്ലൂര്‍, പി.കെ.എ. ഗഫൂര്‍ പട്ടിക്കാട്, പൂന്താനം സൈദലവി ഹാജി, മൊയ്ദീന്‍ ഹാജി മീനാര്‍കുഴി, നജ്മുദ്ദീന്‍ ഹുദവി, മുസ്തഫ ഹുദവി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.