എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന തല
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജ
യികളായ അബ്ദുല്ല യും ഡി അബ്ദുസ്സമദും
|
മലപ്പുറം: റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മലപ്പുറം ജില്ലക്ക് ഇരട്ട നേട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളും ജില്ലയില്‍ നിന്നുള്ള പ്രതിഭകള്‍ സ്വന്തമാക്കി.
തൂത സ്വദേശി മുഹമ്മദ് അബ്ദുല്ല തൂത ഒന്നാം സ്ഥാനവും ബിഡാത്തി സ്വദേശി അബ്ദുസ്സമദ് രണ്ടാം സ്ഥാനവും ലഭിച്ചു. അബ്ദുല്ല വാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബ്ദുസ്സമദ് മേലാറ്റൂരില്‍ ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ജില്ലയില്‍ ആദ്യ സ്ഥാനക്കാരായിരുന്ന ഇരുവരും സംസ്ഥാന മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇരുവരെയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും ജില്ലാ സര്‍ഗ്ഗ സമിതിയും അനുമോദിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വി.കെ.എച്ച് റഷീദ്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി, അമാനുല്ല റഹ്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി, റവാസ് ആട്ടീരി, ജാഫര്‍ ഫൈസി പഴമള്ളൂര്‍, ഐ.പി. ഉമര്‍ വാഫി, റഫീഖ് പുതുപൊന്നാനി പ്രസംഗിച്ചു.