ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെയും പതിനേഴ് അഫിലിയേറ്റഡ് സ്ഥാപന ങ്ങളിലെയും സെക്കന്ററി യിലേക്കും ഹിഫ്ള് കോളേജിലേക്കുമുള്ള പ്രവേശന പരീക്ഷ ആഗസ്റ് 25, ശനിയാഴ്ച്ച അതത് സ്ഥാപനങ്ങള്‍ കേന്ദ്രമായി നടത്തപ്പെടുന്നതാണ്. ഇന്റര്‍വ്യൂ ലറ്റര്‍ അതതു വ്യക്തികള്‍ക്ക് അയച്ചിട്ടുണ്ട്. ലറ്റര്‍ ഇതുവരെയും കൈപ്പറ്റിയിട്ടില്ലാത്തവര്‍ അപേക്ഷ സമര്‍പ്പിച്ച കേന്ദ്രവുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് പരീക്ഷാ സമയം ഉറപ്പ് വരുത്തേണ്ടതാണ്. വയസ്സ് തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മുന്‍വര്‍ഷമാണ് മദ്റസാ പൊതു പരീക്ഷയെഴുതിയതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റും ലറ്ററും അന്നേദിവസം കൊണ്ടുവരേണ്ടതാണ്.
പരീക്ഷാര്‍ഥികള്‍ക്കുള്ള റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റ് അന്നേദിവസം വെരിഫിക്കേഷന്‍ കൌണ്ടറില്‍ നിന്ന് ലഭിക്കുന്നതായിരിക്കും