
ദുബൈ : ദുബൈ സുന്നി സെന്റര്‍ പുതിയ ഓഫീസ് ദുബൈ ദേര നൈഫിലെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ദുബൈ സുന്നി സെന്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
കുവൈത്ത് സിറ്റി : സമാഗതമാവുന്ന വിശുദ്ധ റമദാനില്‍ വ്രതം സഹന സമരത്തിന്റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന റമദാന് കാന്പയിന് ആചരിക്കാന്‍ കുവൈത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. കാന്പയിന്റെ ഉദ്ഘാടനവും സകാത്ത് വിശദീകരണ സമ്മേളനവും ജൂലൈ 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഖുര്‍ആന്‍ ഹിഫ്ള് മത്സരങ്ങള്‍, മതപ്രഭാഷണ പരന്പര, കുടുംബ സംഗമം, ദുആ സമ്മേളനം, ദിക്റ് വാര്‍ഷികം, റിലീഫ് നെറ്റ്വര്‍ക്ക് തുടങ്ങിയ പരിപാടികള്‍ കാന്പയിന്റെ ഭാഗമായി നടക്കും. ആഗസ്റ്റ് 27 ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കുന്ന ഇഫ്താര്‍ മീറ്റില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യാതിഥിയായി പങ്കെടുക്കും.
അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ഉസ്മാന് ദാരിമി അധ്യക്ഷ്യം വഹിച്ചു. ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.
ദമ്മാം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനുഷിക നന്മകള്‍ക്ക് വേണ്ടി ജീവിച്ച മഹാമനുഷ്യനായിരുന്നുവെന്നും കേരള സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹത്തിന്റെ വിയോഗം ലോക ജനതക്ക് കനത്ത നഷ്ടം സൃഷ്ടിച്ചുവെന്നും ജിദ്ദ അല്‍നൂര്‍ സ്കൂള്‍ ലക്ചറും ജിദ്ദ ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകനുമായ ഹാഫിള് ജാഫര്‍ വാഫി എം.എ. അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.എം. കുട്ടി സഖാഫി കാവനൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സി.എച്ച് മൗലവി, സുലൈമാന്‍ ഫൈസി വാളാട്, മുജീബ് ഫൈസി കക്കുപ്പടി, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, ഇബ്റാഹീം ദാരിമി ബെളിഞ്ച, ഖാസിം ദാരിമി കാസര്‍ക്കോട്, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
-കബീര്‍ ഫൈസി-
ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന അവധിക്കാല വിജ്ഞാന സഹവാസ ക്യാന്പ് അവധിക്കൂടാരം (അജ്യുടൈന്മെന്റ് പ്രോഗ്രാം) ജൂലൈ 30ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഹംരിയ്യ മദ്റസയില്‍ വെച്ച് നടക്കും.
സ്റ്റുഡന്റ്സ് അവൈര്‍നസ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡവലപ്മെന്റ്, പ്രശ്നോത്തരി, സര്‍ഗ്ഗവിരുന്ന്, സംവാദം തുടങ്ങിയ വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് ജഅ്ഫര്‍ മാസ്റ്റര്‍, ഷക്കീര്‍ കോളയാട്, വാജിദ് റഹ്മാനി, ശറഫുദ്ദീന്‍ ഹുദവി എന്നിവര്‍ ക്ലാസ്സെടുക്കും. ദുബൈ സുന്നി സെന്ററിന്റെ കീഴിലുള്ള വിവിധ മദ്റസകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാന്പില്‍ പങ്കെടുക്കും. ഫോണ്‍ 0507848515, 0559917389
ദുബൈ സുന്നി സെന്ററില്‍ നടന്ന പ്രോഗ്രാം കമ്മിറ്റി മീറ്റിങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. വാജിദ് റഹ്മാനി, ഹുസൈന് ദാരിമി, അബ്ദുല്ല റഹ്മാനി, മന്‍സൂര്‍ മൂപ്പന്, യൂസുഫ് കാലടി അബ്ദുല്‍ കരീം എടപ്പാള്‍, എം.ബി.എ. ഖാദര്‍ ചന്തേര എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു
- ശറഫുദ്ദീന്‍ പെരുമളാബാദ് -
റിയാദ് : തന്റെ പരിശുദ്ധ ധന്യജീവിതം കൊണ്ട് ഒരുകാലഘട്ടത്തെ തന്നിലേക്ക് ആവാഹിച്ചെടുത്ത് ശാന്തിയും സമാധാനവും സാഹോദര്യവും രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു നെറികേടില്‍ നിന്നും നേരിന്റെ ദിശയിലേക്ക് നൌഖ തുഴഞ്ഞ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ 30-07-2010 വെള്ളിയാഴ്ച രാത്രി 7 മണിക്ക് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ അനുസ്മരണ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു.
പാണ്ഡിത്യത്തിന്റെ കൊടുമുടിയിലും പരമാധികാരത്തിന്റെ കരുത്തിലും വിനയത്തിന്റെ തനി സ്വരൂപമായി സംഘര്‍ഷ വഴിയില്‍ സംയമനത്തിന്റെ ശാന്തിദൂതനായി വികാരത്തിനെതിരെ വിവേകത്തിന്റെ മുന്നറിയിപ്പുകാരനായി നിരാലംബരില്‍ ആലംബത്തിന്റെ ആശ്രയമായി നിറഞ്ഞു നിന്ന ആ ജീവിത ദര്‍ശനത്തിനു പ്രസക്തിയേറുന്പോള് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ശിഹാബ് തങ്ങള്‍ ദര്‍ശനം എന്ന വിഷയത്തിലായിരിക്കും സെമിനാര്‍. ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി പനങ്ങാങ്ങര, സൈതലവി ഫൈസി, മുഹമ്മദാലി ഫൈസി മോളൂര്‍, അബ്ബാസ് ഫൈസി, നൌഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
പാപ്പിനിശ്ശേരി വെസ്റ്റ് : പ്രവാചകനെ ചോദ്യപ്പേപ്പറിലൂടെ അവഹേളിച്ച കോളേജ് അധ്യാപകന്റെ കാടത്തപരമായ സമീപനത്തിലും ഇതിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും പാപ്പിനിശ്ശേരി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമാപന ജനറല്‍ബോഡി യോഗം ശക്തിയായി പ്രതിശേധിച്ചു. ഇതിന്റെ മറവില്‍ സമാധാനത്തിന്റെ ഗേഹങ്ങളായ ആരാധനാലയങ്ങളും മദ്റസകളും മറ്റ് മത സ്ഥാപനങ്ങളും റൈഡ് നടത്തി മത ചിഹ്നങ്ങളും മത പണ്ഡിതന്മാരെയും നേതാക്കളെയും വിശിഷ്യാ മുസ്ലിം സമുദായത്തെയും തീവ്രവാദികളായും ഭാകരവാദികളായും മുദ്രകുത്തി സംശയത്തിന്റെ നിഴല്‍ നിര്‍ത്തുകയും അതുവഴി പോലീസ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കളുടെയും ഹിഡന്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം പ്രവണതകള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും സമുദായത്തിലെ ഉത്തരവാദപ്പെട്ടവും കരുതിയിരിക്കണമെന്നും ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തീവ്രചിന്താഗതിയിലുള്ള പ്രസ്ഥാനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കെ.ഹംസ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹ്യദ്ദീന് ഫൈസി, കരീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി പ്രസംഗിച്ചു. കെ.വി. ഇബ്റാഹീം മൗലവി സ്വാഗതവും റഈസ് അസ്അദി നന്ദിയും പറഞ്ഞു.
തേഞ്ഞിപ്പലം : എസ്.കെ.എസ്.എസ്.എഫ്. ചേളാരി പള്ളിപ്പടി യൂണിറ്റ് 06-08-2010 ന് രാവിലെ 6 മണിക്ക് സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9961285804
ദുബൈ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്ക് 24-07-2010 ശനിയാഴ്ച യു.എ.ഇ. യിലെ വിവിധ മദ്റസകളില്‍ തുടക്കമാവും. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ പതിനൊന്ന് സെന്ററുകളിലായി എഴുന്നൂറോളം കുട്ടികളാണ് ഈ വര്‍ഷം പൊതുപരീക്ഷയെഴുതുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണി വരെ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിന്നായി യു.എ.ഇ. റെയിഞ്ചിന് കീഴില്‍ 16 സൂപ്രവൈസര്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന്നായി സൂപ്രവൈസര്‍മാര്‍ക്ക് നല്കുന്ന പ്രത്യേക ട്രൈനിംഗ് ക്യാന്പ് നാളെ (22-7-2010 വെള്ളിയാഴ്ച) ഉച്ചക്ക് മൂന്ന് മണി മുതല്‍ ദുബൈ സുന്നി സെന്ററിന്റെ ദേര ഓഫീസ് ഹാളില്‍ നടക്കും. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തിക്കുന്നതിന് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു.എ.ഇ. റെയിഞ്ച് ഭാരവാഹികളായ കെ.എം. കുട്ടി ഫൈസി അച്ചൂര്, സഅദ് ഫൈസി, എം.എ. റഹ്മാന് ഫൈസി, എം.കെ. അബ്ദുന്നാസര്‍ മൗലവി എന്നിവര്‍ അറിയിച്ചു.
ഹജ്ജ് ക്യാമ്പ് 24 ന് രാവിലെ ഒമ്പതിന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 10,000-ത്തോളം ഹാജിമാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഹജ്ജിന്റെ സമ്പൂര്‍ണ വിവരണവും പ്രധാന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനവും ക്യാമ്പില്‍ നല്‍കും. പങ്കെടുക്കുന്ന ഹാജിമാര്‍ക്ക് സൗജന്യ താമസവും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാ സഹായവും ലഭ്യമാണ്. ക്യാമ്പിനായി പൂക്കോട്ടൂരില്‍ എത്തുന്നവരെ ക്യാമ്പിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കും. 10,000 പേര്‍ക്കിരിക്കാവുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഇതുവരെയായി 6000-ത്തോളം ഹാജിമാര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ 0483 2771819, 2771859 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ.എം. കുഞ്ഞാന്ഹാജി, കെ.പി. ഉണ്ണീതുഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.