Showing posts with label WAYNAD. Show all posts
Showing posts with label WAYNAD. Show all posts

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍: കവര്‍ വിതരണം ജൂണ്‍ 27 ന് വെള്ളിയാഴ്ച

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും കവറുകള്‍ വിതരണം ചെയ്യാന്‍ മേഖലാ ഭാരവാഹികളുടെ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 
ജൂണ്‍ 27 ന് വെള്ളിയാഴ്ച പള്ളികളില്‍ കവര്‍ വിതരണം നടത്തുമെന്ന് ബന്ധപപെട്ടവർ അറിയിച്ചു. ജൂലൈ നാലോടു കൂടി തിരിച്ചു വാങ്ങും. അക്കാദമി കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കലാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പനന്തറ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. 
വിവിധ മേഖലകളെ പ്രതിനിധീകരിച്ച എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, അബ്ദുല്‍ അസീസ് പൊഴുതന, പി അബൂബക്കര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ റഷീദ് ദാരിമി, സഈദ് ഫൈസി, അബ്ബാസ് മൗലവി, മുജീബു റഹ്മാന്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, ഇ ടി ബാപ്പു ഹാജി, മുസ്തഫ ദാരിമി, അനീസ് ഫൈസി, എന്‍ സൂപ്പി, കെ ടി ബീരാന്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ശംസുദ്ദീന്‍ റഹ്മാനി സംസാരിച്ചു.

വാരാമ്പറ്റ സആദ-പത്താം വാര്‍ഷികം; മഹല്ല് പര്യടനം ആരംഭിച്ചു

വാരാമ്പറ്റ: വാരാമ്പറ്റ സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പത്താം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹല്ലു പര്യടനം ആരംഭിച്ചു.
പടിഞ്ഞാറത്തറ മേഖലാ പര്യടനം ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ബാസ് വാഫി, യു കെ നാസിര്‍ മൗലവി പങ്കെടുത്തു. 
കല്‍പ്പറ്റ മേഖലാ പര്യടനം അലി ഹൈത്തമി ഉദ്ഘാടനം ചെയ്തു. യൂനുസ് പാണ്ടംകോട്, നിസാര്‍ വാരാമ്പറ്റ നേതൃത്വം നല്‍കി.
സു. ബത്തേരി മേഖലാ പര്യടനം മുഹമ്മദ്‌കോയ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി നേതൃത്വം നല്‍കി. മമ്മൂട്ടി മൗലവി, എ കെ അബു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസി സംഗമവും വനിതാ സംഗമവും 
വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി 26 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പ്രവാസി സംഗമം നടത്തും. സആദാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.27 ന് വെള്ളിയാഴ്ച 2.30 ന് നടക്കുന്ന വനിതാ സംഗമത്തില്‍ റസീന ടീച്ചര്‍ ക്ലാസ്സെടുക്കും.

6-ാമത് സംസ്ഥാന വാഫി കലോത്സവം: വെങ്ങപ്പള്ളി അക്കാദമിക്ക് 4-ാം സ്ഥാനം

വാഫി കലോത്സവത്തില്‍ ഹാട്രിക് കരസ്ഥാമാ
ക്കിയ വെങ്ങപ്പള്ളി അക്കാദമിയിലെ ആഷി
ഖിന് റശീദലി തങ്ങള്‍ ഉപഹാരം നല്‍കുന്നു. 
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ് ലാമിയ്യയില്‍ നടന്ന 6-ാമത് വാഫി കലോത്സവത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 36 കോളേജുകളില്‍ നിന്ന് മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 114 ഇനങ്ങളിലായി തങ്ങളുടെ പ്രതിഭ തെളിയിച്ച കലോത്സവം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അക്കാദമി മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു. സി പി ഹാരിസ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം പാണക്കാട് സയ്യിദ് റശീദലി

അക്കാദമി പുതിയ അധ്യയന വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.

കല്‍പ്പറ്റ: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പുതിയ അധ്യയന വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി കോളേജില്‍ എസ് എസ് എല്‍ സി പാസായ 35 വിദ്യാര്‍ത്ഥികള്‍ക്കും, ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ഹിഫ്‌ള് കോളേജില്‍ ഏഴാം തരം പാസായ 10 വിദ്യാര്‍ത്ഥികള്‍ക്കും വാരാമ്പറ്റ സആദാ കോളേജില്‍ ഏഴാം തരം പാസായ 30 വിദ്യാര്‍ത്ഥികള്‍ക്കും കല്‍പ്പറ്റ വനിതാ ശരീഅത്ത് കോളേജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. അഡ്മിഷനുള്ള അപേക്ഷാഫോറ വിതരണം സ്ഥാപനങ്ങളില്‍ ആരംഭിച്ചുട്ടുണ്ട്. മെയ് ആദ്യവാരത്തില്‍ എഴുത്തു പരീക്ഷയും ഇന്റ്ര്‍വ്യൂയും അതാത് സ്ഥാപനങ്ങളില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെങ്ങപ്പള്ളി അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി ഹാരിസ് ബാഖവി അറിയിച്ചു.






വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി വിജയക്കുതിപ്പിലേക്ക്..

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തോടനുബന്ധിച്ചു അക്കാദമി പ്രസിഡണ്ടും വയനാട് ഖാസിയും കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു.. 
ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ മനുഷ്യവാസം ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശമാണ് വയനാട്. 'വയല്‍നാട്' ലോബിച്ചാണ് 'വയനാട്' ഉണ്ടായത്. ശ്രീരാമന്റെ പത്‌നി സീതാദേവിയുടെ പാദസ്പര്‍ശം വയനാട്ടിലുണ്ടായതായി ഹൈന്ദവര്‍ വിശ്വസിക്കുന്നു. പുല്‍പ്പള്ളിയിലെ സീതാ മൗണ്ട് ഇതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
വയനാട്ടിലെ മുസ്‌ലിം സാന്നിധ്യത്തിന് അഞ്ച് നൂറ്റാണ്ട് പഴക്കമാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ പള്ളി, വടക്കെ വയനാട്ടിലെ കുഞ്ഞോം എന്ന സ്ഥലത്താണെന്ന് കരുതുന്നവരാണ് അധികവും. ബ്രിട്ടീഷ് ഭരണകാലത്താണ് വ്യാപക മുസ്‌ലിം കുടിയേറ്റം സംഭവിച്ചത്
അതിന്റെ തൊട്ടുമുമ്പ് ടിപ്പുസുല്‍ത്താന്റെ സൈനിക സാന്നിധ്യം വയനാട്ടില്‍ ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്താണ് വയനാട്ടില്‍ പ്രഥമ ഭൂ സര്‍വ്വെ നടന്നത്. സുല്‍ത്താന്‍ ബത്തേരി സൂചിപ്പിക്കുന്നത് സുല്‍ത്താന്റെ സാന്നിധ്യമാണ്. 'നായിക്കട്ടി' എന്ന തൊട്ടഅയല്‍ ഗ്രാമം സേനാനായകന്റെ ഭവനം നായകഹട്ട് ലോബിച്ചതാണെന്നും കരുതപ്പെടുന്നു.

സ്‌ത്രീ സമൂഹത്തിന്റെ അവിഭാജ്യ ഘടകം: മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

കല്‍പ്പറ്റ: മാതാവായും മകളായും സഹോദരി യായും രൂപാന്തരം പ്രാപിക്കു സ്ത്രീ സമൂഹത്തിന്റെ അ വിഭാജ്യ ഘടകമാണെും സ്ത്രീയെ മഹത്വവത്ക്കരിക്കുകയും പവിത്രയായി വാഴ്ത്തപ്പെടുകയും ചെയ്യാന്‍ മുഴുവന്‍ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തയ്യാറായി'ുണ്ടെും കേരളാ പൊതുമരമാത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെ'ു.
അക്കാദമി ദശവാര്‍ഷിക സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീ; മതം, സമൂഹം എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുു അദ്ദേഹം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മോഡറേറ്ററായിരുു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ ആലിക്കു'ി മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്ര'റി എം ടി രമേശ്, സി പി ഐ എം ജില്ലാ സെക്ര'റി സി കെ ശശീന്ദ്രന്‍, കര്‍ഷക കോഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ജോഷി സിറിയക്, മുസ്‌ലിം ലീഗ് മണ്ഡലം സെക്ര'റി റസാഖ് കല്‍പ്പറ്റ, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നാസിര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംസാരിച്ചു.
ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ നാലുപുസ്തകങ്ങള്‍ ഡോ: നാസര്‍ ഹാജി എരുമാട് , അബ്ദുറശീദ് ഹാജി എളമ്പാറ, പനന്തറ മുഹമ്മദ്, റസാഖ് കല്‍പ്പറ്റ എിവര്‍ക്കും 'ഇതാ ഇവിടെയൊരു പ്രകാശം' ഡോക്യുമെന്ററി മൊയ്തീന്‍കു'ി പിണങ്ങോടിനും നല്‍കി തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി മുഹമ്മദ്, എം മുഹമ്മദ് ബഷീര്‍, കെ ടി ഹംസ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, പി സി ഇബ്രാഹിം, ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, കെ അലി മാസ്റ്റര്‍, കെ എ നാസര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി, എം കെ റശീദ്, പഞ്ചാര ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീ'് 7 മണിക്ക് നട ബുര്‍ദാ ടാലന്റ് ഷോ ടി സി അലി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രഗത്ഭരായ 6 ടീമുകള്‍ അണിനിര ബുര്‍ദാ ടാലന്റ് ഷോ ശ്രദ്ധേയമായിരുു. നൗഫല്‍ വാകേരി സ്വാഗതവും അബ്ദുറഊഫ് ആറുവാള്‍ നന്ദിയും പറഞ്ഞു.
ദശവാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇ് 11 മണിക്ക് കേരളാ മുഖ്മന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍് നടക്കു ക്യാമ്പില്‍ പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫരീദ് റഹ്മാനി കാളികാവ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം വിഷയങ്ങളവതരിപ്പിക്കും.

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; “സ്‌ത്രീ; മതം, സമൂഹം” സെമിനാര്‍ ഇന്ന്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്യും

കുടുംബസംഗമം ശ്രദ്ധേയമായി; റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു
അക്കാദമി ദശവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന സ്ഥാപനകുടുംബസംഗമം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ (വെള്ളി) 3 മണിക്ക്‌ ശംസുല്‍ ഉലമാ നഗരിയില്‍ സെമിനാര്‍ നടക്കും. 
പാണ-ക്കാട്‌ സയ്യിദ്‌ മുന-വ്വ-റലി ശിഹാബ്‌ തങ്ങള്‍ മോഡ-റേ-റ്റ-റാ-യുള്ള സെമി-നാര്‍ പൊതു-മ-രാ-മത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാ-ഹിം-കുഞ്ഞ്‌ ഉദ്‌ഘാ-ടനം ചെയ്യും. പ്രൊഫ-സര്‍ കെ ആലി-ക്കുട്ടി മുസ്‌ലിയാര്‍ വിഷ-യ-മ-വ-ത-രി-പ്പി-ക്കും. ഇ ടി മുഹ-മ്മദ്‌ ബഷീര്‍ എം പി മുഖ്യാ-തി-ഥി-യാ-വും. അബ്‌ദു-റ-ഹി-മാന്‍ രണ്ടത്താണി എം എല്‍ എ, എം ടി രമേ-ശ്‌, അഡ്വ: ടി സിദ്ദീ-ഖ്‌, സി കെ ശശീ-ന്ദ്രന്‍, നാസിര്‍ ഫൈസി കൂട-ത്തായി സംബ-ന്ധ-ിക്കും.
സമ്മേ-ള-ന-ത്തിന്റെ രണ്ടാം ദിവ-സ-മായ ഇന്ന-ലെ(-വ്യാ-ഴം) പ്രിന്‍സി-പ്പാ-ള്‍ കെ ടി ഹംസ മുസ്‌ലിയാ-രുടെ അദ്ധ്യ-ക്ഷ-ത-യില്‍ നടന്ന സ്ഥാ-പന കുടും-ബ-സം-ഗമം പാണ-ക്കാട്‌ സയ്യിദ്‌ റശീ-ദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാ-ടനം ചെയ്‌തു. 
സി ഐ സി അസി. കോ–-ഓര്‍ഡി-നേ-റ്റര്‍ അഹ്‌മദ്‌ ഫൈസി കക്കാട്‌ വിഷ-യ-മ-വ-ത-രി-പ്പി-ച്ചു. താജ്‌മന്‍സൂര്‍ മാസ്റ്റര്‍, ജഅ്‌-ഫര്‍ ഹൈത്ത-മി, മിഹ്‌റാന്‍ ബാഖ-വി, ഹാഫിള്‌ ശി-ഹാബ്‌ ദാരി-മി, സജീര്‍ ഫൈസി, കബീര്‍ ഫൈസി, ജംഷാദ്‌ മാസ്റ്റര്‍ സം-സാ-രി-ച്ചു. 
അക്കാദമി മാനേജര്‍ എ കെ സുലൈമാന്‍ മൌലവി സ്വാഗതവും സി കുഞ്ഞിമുമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു.

ജാമിഅ: നൂരിയ്യ: സുവര്‍ണ ജൂബിലി; വാഹന ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

പൊഴുതന: പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാഹന ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.പൊഴുതനയില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. യു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ഹാജി എടച്ചേരി, ഇബ്രാഹിം ഫൈസി പേരാല്‍, അനീസ് ഫൈസി, സാജിദ് മൗലവി എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ടയില്‍ നിന്നാരംഭിച്ച രണ്ടാംദിവസത്തെ പ്രയാണം മുട്ടില്‍ ടൗണില്‍ സമാപിച്ചു. മുജീബ് ഫൈസി നായ്ക്കട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ റിയാസ് പാപ്ലശ്ശേരി, സ്വാദിഖ് പൊഴുതന, അംജദ് മുട്ടില്‍, ബഷീര്‍ വെള്ളമുണ്ട, മുഹ്‌യുദ്ദീന്‍ നടമ്മല്‍, അബ്ദുസലാം പേരാല്‍, ഗഫൂര്‍ കുണ്ടാല തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ മേപ്പാടിയില്‍ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് ബത്തേരിയില്‍ സമാപിക്കും.

ജാമിഅഃ ജൂബിലി: വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം പ്രചരണ ജാഥ ആരംഭിച്ചു

കല്‍പ്പറ്റ: ജനുവരി 9 മുതല്‍ 13 വരെ പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 50-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം സംഘടിപ്പിച്ച വാഹനജാഥ ആരംഭിച്ചു. വെങ്ങപ്പള്ളിയില്‍ നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ മൂസ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട്, ബീരാന്‍കുട്ടി ബാഖവി, ജഅ്ഫര്‍ ഹൈത്തമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി, അബ്ദുറഹ്മാന്‍ വാഫി, ജംഷാദ് മാസ്റ്റര്‍, കെ എ നാസര്‍ മൗലവി സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ഒന്നാം ദിവസം വെള്ളമുണ്ടയില്‍ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി.

വയനാട്ടില്‍ പ്രഥമ കാളമ്പാടി ഉസ്താദ് സ്മാരക ലൈബ്രറി ആരംഭിച്ചു

വയനാട്: ജില്ലയിലാദ്യമായി  ടൗണ്‍ എസ്.കെ. എസ്.എസ്.എഫിന് കീഴില്‍ ദാറുസ്സലാം മദ്രസയില്‍ കാളമ്പാടി ഉസ്താദ് സ്മാരകലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. റൗഫ് മണ്ണില്‍ അധ്യക്ഷതവഹിച്ചു. എ.കെ. സുലൈമാന്‍ മൗലവി, കെ.എ. നാസര്‍മൗലവി, പുനത്തില്‍ ഗഫൂര്‍ഹാജി, അബാസ് ഫൈസി വാരാമ്പറ്റ, അലി ദാരിമി, പി. മുഹമ്മദ്ഹാജി, കെ.എച്ച്. അബൂബക്കര്‍, പി.ടി. നാസര്‍, പി.സി. ത്വാഹിര്‍, കെ.കെ. റബീബ്, എന്‍.കെ. ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികം; G നാളെ മുതല്‍

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികത്തിന്റെ ഭാഗമായി താലൂക്ക് തലങ്ങളില്‍ നടത്തപ്പെടുന്ന ദഅ്‌വാ സംഗമങ്ങള്‍ 25 ന് ചൊവ്വാഴ്ച ആരംഭിക്കും.ചുണ്ടേല്‍ ഇസ്സത്തുല്‍ ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈത്തിരി താലൂക്ക് സംഗമം രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ പങ്കെടുക്കും. യൗവ്വനം ബാധ്യതകള്‍ മറന്നുവോ എന്ന വിഷയം ഫരീദ് റഹ്മാനി കാളികാവ് അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ജനറല്‍ ടോക്കിന് ഇബ്രാഹിം ഫൈസി പേരാല്‍, ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി നേതൃത്വം നല്‍കും.26 ന് ബുധനാഴ്ച കല്ലുവയല്‍ മദ്‌റസാ ഹാളില്‍ നടക്കുന്ന ബത്തേരി താലൂക്ക് സംഗമം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. കെ അലി മാസ്റ്റര്‍, കെ എ നാസര്‍ര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി പ്രസീഡിയം നിയന്ത്രിക്കും. മഹല്ലുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മൂന്നുവീതം പ്രനിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മഹല്ലുതലങ്ങളില്‍ സാമൂഹിക ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ തല്‍പരരാക്കുന്നതോടൊപ്പം അതിനാവശ്യമായ പരിശീലനം നല്‍കലാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്

സമസ്ത വയനാട് ജില്ലാനേതൃസംഗമം സംഘടിപ്പിച്ചു

കല്പറ്റ: സമസ്ത ജില്ലാ നേതൃസംഗമം കല്പറ്റയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.ടി. ഹംസമുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍, മുസ്തഫ, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിംഫൈസി പേരാല്‍, മുഹമ്മദ്കുട്ടി ഹസനി, എം.എ. മുഹമ്മദ്ജമാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പി.എ. ആലിഹാജി, കെ.എം. ആലി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, പി. അബ്ദുള്ളക്കുട്ടി ദാരിമി എന്നിവര്‍ സംസാരിച്ചു.

എസ് കെ എസ് എസ് എഫ് ഇബാദ് ദഅ്‌വാ ക്യാമ്പ് 8 ന് അഞ്ച്കുന്നില്‍

കല്‍പ്പറ്റ: എസ് കെ എസ് എസ് എഫിന്റെ ദഅ്‌വാ വിംഗായ ഇബാദിന്റെ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 ന് അഞ്ച്കുന്നില്‍ ജില്ലാ ദഅ്‌വാ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. യോഗത്തില്‍ ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ റഹ്മാനി അദ്ധ്യക്ഷനായിരുന്നു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍, എ കെ സുലൈമാന്‍ മൗലവി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, കെ മുഹമ്മദ്കുട്ടി ഹസനി, പി സി ത്വാഹിര്‍, മുസ്തഫ വെണ്ണിയോട്, അലി കൂളിവയല്‍ സംബന്ധിച്ചു. കണ്‍വീനര്‍ അബൂബക്കര്‍ റഹ്മാനി സ്വാഗതവും ശിഹാബ് ഫൈസി നന്ദിയും പറഞ്ഞു.

എസ്.വൈ.എസ്. 60-ാം വാര്‍ഷികം; വയനാട് ജില്ലാ നേതൃസംഗമം ഡിസംബര്‍ 4 ന് കല്പറ്റയില്‍

കല്പറ്റ: ഡിസംബര്‍ 19-ന് തിരുവനന്തപുരത്ത് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് പത്തുമണിക്ക് കല്പറ്റയില്‍ നേതൃസംഗമം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലു ല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 14 മേഖലയിലെ ഭാരവാഹികളും ജില്ലാ കൗണ്‍സിലംഗങ്ങളും പങ്കെടുക്കും.

SKSSF വയനാട് ജില്ലാ കമ്മറ്റി കാളമ്പാടി ഉസ്താദ് അനുസ്മരണം നടത്തി

കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണം കോഴിക്കോട് ഖാസി സയ്യിദ്മുഹമ്മദ്‌കോയ ജമല്ലു ലൈവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത എന്ന ആദര്‍ശപ്രസ്ഥാനത്തെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച, കാലത്തിനുമുമ്പെ നടന്ന പണ്ഡിത ശ്രേഷ്ഠനാണ് കാളമ്പാടി ഉസ്താദ് എന്ന് അദ്ദേഹം പറഞ്ഞു. 
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസല്യാര്‍ അധ്യക്ഷത വഹിച്ചു. ശൈഖുനാ ആനക്കര, സി.കോയക്കുട്ടി മുസ്‌ല്യാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, വി. മൂസകോയ മുസ്‌ല്യാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍, എ.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, പി. അബ്ദുള്ളക്കുട്ടി ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും പി.സി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.