Showing posts with label sabeel. Show all posts
Showing posts with label sabeel. Show all posts

ജാമിഅ അല്‍ഹിന്ദ് സംസ്ഥാന പ്രബന്ധ രചന മത്സരം; പറപ്പൂര്‍ സബീലുല്‍ ഹിദായ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന് ഒന്നാം സ്ഥാനം

'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഫസ്‌ലുല്‍ ആബിദീന് 
മലപ്പുറം: ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ അല്‍ഹിന്ദ് നടത്തിയ സംസ്ഥാന തല അറബി പ്രബന്ധ രചന മത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന്‍ കെ.എം ഒന്നാം സ്ഥാനം നേടി.
പെരിന്തല്‍മണ്ണയിലെ ചെറുകരയിലെ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ 5000 കാശ് അവാര്‍ഡും ഫലകവും നല്‍കി. നിലവിലെ പ്രമുഖ അറബിക് മാസികയായ 'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഇദ്ദേഹം. 

രാഷ്ട്രീയ വിവാദങ്ങളുടെ മറപിടിച്ച് വര്‍ഗീയ ധ്രുവീകരണ ശ്രമം ഖേദകരം: ഇന്‍സാഫ്

കോട്ടക്കല്‍: രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത വിധം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന എന്‍.എസ്.എസ് , എസ്.എന്‍.ഡി.പി പോലുള്ള സാമുദായിക സംഘടനകളുടെ ഹീനമായ പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്ന് ഇസ്‌ലാമിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സബീല്‍ അലുംനി (ഇന്‍സാഫ്). 
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി പലതും നേടുന്നു എന്ന് ആരോപണങ്ങള്‍ ഉന്നയിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത് സ്വയം നേട്ടങ്ങള്‍ നേടിയെടുക്കാനാണ്. 
മലബാര്‍ മേഘലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുറവിളിയുയരുന്നു. എന്നാല്‍ ചിലരുടെ അസഹിഷ്ണുത കാരണം തടസപ്പെടുകയാണ് ചെയ്തിട്ടുള്ളത്. തീര്‍ത്തും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ലീഗ് മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ മതാധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആജ്ഞാനുവര്‍ത്തികളാണിവര്‍. കേരളത്തില്‍ ഹിന്ദു സമുദായത്തിന് 3010 എയ്ഡഡ് സ്ഥാപനങ്ങളും കൃസ്തീയ സമുദായത്തിന് 2580 സ്ഥാപനങ്ങളുമുള്ളപ്പോള്‍ 1382 സ്ഥാപനങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. എന്നാല്‍ അഞ്ചാം മന്ത്രി വിവാദത്തിന് ശേഷം മതസൗഹാര്‍ദം തകര്‍ക്കാനുള്ള ചില സാമുദായിക സംഘടനകളുടെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് ഇന്‍സാഫ് ജന.സെക്രട്ടറി സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ശരീഫ് ഹുദവി വെങ്ങാട് അധ്യക്ഷത വഹിച്ചു.