Showing posts with label arabic language day. Show all posts
Showing posts with label arabic language day. Show all posts

അറബിക് സര്‍വ്വകാശാല : SKSSF കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസം.17ന്

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെ് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റകളിലേക്കും ഡിസം.17ന് രാവിലെ 11 മണിക്ക് ബഹുജനമാര്‍ച്ച് നടത്തും.
നേരത്തെ മര്‍ച്ചിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. 
കോഴിക്കോട് എസ് കെ എസ് എസ് എഫ് സംഘടപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം നിര്‍വ്വഹിക്കപ്പെട്ടത്. അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വെക്കുന്ന പ്രവണത ശരിയല്ലന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കു അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅ അല്‍ഹിന്ദ് സംസ്ഥാന പ്രബന്ധ രചന മത്സരം; പറപ്പൂര്‍ സബീലുല്‍ ഹിദായ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന് ഒന്നാം സ്ഥാനം

'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഫസ്‌ലുല്‍ ആബിദീന് 
മലപ്പുറം: ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ അല്‍ഹിന്ദ് നടത്തിയ സംസ്ഥാന തല അറബി പ്രബന്ധ രചന മത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഫസ്‌ലുല്‍ ആബിദീന്‍ കെ.എം ഒന്നാം സ്ഥാനം നേടി.
പെരിന്തല്‍മണ്ണയിലെ ചെറുകരയിലെ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ 5000 കാശ് അവാര്‍ഡും ഫലകവും നല്‍കി. നിലവിലെ പ്രമുഖ അറബിക് മാസികയായ 'അന്നഹ്ദ' യുടെ അസി. പി.ആര്‍.ഒയാണ് ഇദ്ദേഹം. 

ഇന്ന് ലോക അറബിക് ഭാഷാ ദിനം : "അറബി ഭാഷയുടെ മാധുര്യവും മഹത്വവും" - ഡോ. അബ്ദുറഹ്മാന്‍ സുദൈസിന്റെ വാക്കുകൾ

മൂഹങ്ങളുടെ ചരിത്രവും നാഗരികതകള്‍ മാറി വരുന്നതും പരിശോധിച്ചാല്‍ അവയുടെയെല്ലാം അടിസ്ഥാനം ഭാഷയാണെന്ന് കാണാം. മുസ്‌ലിം സമൂഹത്തെ ശ്രേഷ്ഠവും ശുദ്ധവുമായ ഒരു ഭാഷ നല്‍കി അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു- അത് ഖുര്‍ആനിന്റെ ഭാഷയായ അറബിയാണ്. അറബി നറുമണം വീശുന്ന ഒരു പുഷ്പവും ലോകത്തിന്റെ സത്യപ്രകാശവുമാണ്. മനുഷ്യ തലമുറകളുടെ സാക്ഷ്യവും ഉന്നതിയുടെ ഉറവിടവുമാണ്.
ദാഹിക്കുന്ന മനസ്സുകള്‍ക്ക് ദാഹശമനം നല്‍കുന്ന നീര്‍ത്തടവും തലമുറകള്‍ക്ക് വെളിച്ചമേകുന്ന ജ്വലിക്കുന്ന ദീപവുമാണ്.
അറബികള്‍ ഇസ്‌ലാമിന് മുമ്പ് പരസ്പരം പോരടിച്ച് അനൈക്യത്തില്‍ കഴിയുന്ന സമൂഹമായിരുന്നു. ഖുര്‍ആന്റെ സുന്ദരമായ ഭാഷ അവരെ ഏകോപിപ്പിച്ചു. അവര്‍ക്കു മനുഷ്യത്വവും ധീരതയും പ്രദാനം ചെയ്തു. അങ്ങനെ ഭാഷയുടെ വിരിപ്പില്‍ അവര്‍ ഒന്നിച്ചിരുന്നു. അതിന്റെ തണലില്‍ ഗദ്യവും പദ്യവും രചിച്ചു. പ്രശംസാ കാവ്യങ്ങളും വിലാപ കാവ്യങ്ങളും ആക്ഷേപ കാവ്യങ്ങളും പാടി.
മഹത്തായ അറബി ഭാഷയോട് നമുക്ക് ചില കടമകളുണ്ട്. നാം അതിനെ നനച്ചു വളര്‍ത്തണം. അതിന്റെ സ്ഥാനം പരിരക്ഷിക്കണം. അതിനു നേരെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കണം. ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടമാണ്.

ദുബൈയിൽ അറബി ഭാഷാ കേന്ദ്രം ശൈഖ് മാജിദ് ഉദ്ഘാടനം ചെയ്തു


ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ച അറബി ഭാഷയുടെ പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അഥോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ അറബി ഭാഷാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
യുനെസ്‌കോയുടെ ലോക അറബി ഭാഷാ ദിനാചരണ വേളയില്‍ നടത്തിയ പ്രഖ്യാപനം അറബി ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്.