ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല!

Woman Receiving Engagement Ringമുസ്‌ലിം സ്ത്രീയുടെ വിവാഹപ്രായമാണിപ്പോള്‍ വാര്‍ത്തയിലെ താരം. പെണ്‍ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയതിന് എതിരെ സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. അവസരം ഒത്തുവരുമ്പോഴെല്ലാം ഇസ്ലാമിനിട്ടു കൊട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന തല്‍പര കക്ഷികള്‍ക്കൊപ്പം സമുദായത്തില്‍ നിന്നുതന്നെ ചിലര്‍ മലര്‍ന്നുകിടന്ന് തുപ്പാന്‍ തുടങ്ങിയതോടെ രംഗം ആവശ്യത്തിലേറെ കൊഴുത്തിരിക്കുന്നു. വിവാഹപ്രായത്തിലെ വര്‍ധനവാണ് സാമൂഹ്യ പുരോഗതിയുടെ ഗതിനിര്‍ണയിക്കുന്നതെന്ന ഏകപക്ഷീയ മട്ടിലാണ് ചാനല്‍ ചര്‍ച്ചകളും..