മനാമ
: ആത്മീയത;
ചുഷണത്തിന്നെതിരെ
ജിഹാദ് എന്ന പ്രമേയത്തില്‍
SKSSF കേന്ദ്ര
കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ
ഭാഗമായി ബഹ്‌റൈനിലെ ഏരിയാ
കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍
SKSSF സംഘടിപ്പിച്ച
ബഹ്‌റൈന്‍ പര്യടനം ഇന്ന്
(3, വ്യാഴം)
പൊതുസമ്മേളനത്തോടെ
ഹമദ് ടൌണില്‍ സമാപിക്കും.
രാത്രി 11.00
മണിക്ക് ഹമദ്
ടൌണിലെ പാണക്കാട് സയ്യിദ്
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍
ഓഡിറ്റോരിയത്തില്‍ ആണ്
സമാപന സമ്മേളനം നടക്കുക.
സമസ്‌ത കേരള
സുന്നീ ജമാഅത്ത് ബഹ്‌റൈന്‍
ഘടകവുമായി സഹകരിച്ച് നടക്കുന്ന
പര്യടനം വിവിധ ഏരിയകളിലൂടെ
സഞ്ചരിച്ചാണ് ഹമദ് ടൌണില്‍
സമാപിക്കുന്നത്.
ബഹ്‌റൈന്‍
സമസ്‌തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും
കേന്ദ്ര ഏരിയ നേതാക്കള്‍
സംബന്ധിക്കുന്ന പൊതുസമ്മേളനനത്തില്‍
കെ.എം.എസ്
മൗലവി മുഖ്യ പ്രഭാഷണം നടത്തും.