ക്യാമ്പസ്‌ വിംഗ് ഉപന്യാസ മത്സരം

കോഴിക്കോട് : "യൂണിവേഴ്സിറ്റി : നേടിയതും തേടിയതും " എന്ന വിഷയത്തെ ആസ്പദമാക്കി SKSSF ക്യാമ്പസ്‌ വിംഗ് സംസ്ഥാന കമ്മിറ്റി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാളിതുവരെ സര്‍വ്വകലാശാല എന്തൊക്കെ ചെയ്തു എന്നതിനെയും, സര്‍വ്വകലാശാലയുടെ സാധ്യതകളെയും അധികരിച്ച് 10 പേജില്‍ കവിയാത്ത പ്രബന്ധമാണ് തയ്യാറാക്കേണ്ടത് . രചനകള്‍ ജനറല്‍ കണ്‍വീനര്‍ , ക്യാമ്പസ്‌ വിംഗ് , ഇസ്ലാമിക്‌ സെന്റര്‍ , റയില്‍വേ ലിങ്ക് റോഡ്‌ , കോഴിക്കോട് -2 എന്ന വിലാസത്തില്‍ ജൂണ്‍ ഒന്നിനകം ലഭിക്കത്തക്ക വിധത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.skssfcampazone.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.