ഡോ. ബഹാഉദ്ധീന്‍ നദ്‍വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തുന്നു |
ബഹ്റൈന്‍
: മനുഷ്യ
ജീവിതത്തിന്‍റെ സകല നന്മകളെയും
കെടുത്തികളയുന്ന അതിക്രമങ്ങളും
ക്രൂരവും പൈശാചികവുമായ
കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന
ആധുനിക സമൂഹത്തിന്‍റെ
ധാര്‍മികമായ ഉയര്‍ത്തെഴുനേല്‍പ്പ്
അചഞ്ചലമായ ദൈവവിശ്വാസത്തിലൂടെ
മാത്രമേ സാധ്യമാവൂ എന്നും
ആത്മീയ സംസ്കരണത്തിലൂടെ
സമൂഹത്തിനു വിജയം സമ്മാനിച്ച
ദൈവ ഭക്തിയുള്ള പൂര്‍വസൂരികള്‍
ഏറ്റവും വലിയ മാതൃകാ
പുരുഷന്മാരായിരുന്നു എന്നും
പ്രമുഖ പണ്ഡിതനും ചെമ്മാട്
ദാരുല്‍ഹുദ ഇസ്ലാമിക്
യൂണിവേഴ്സിറ്റി വൈസ്
ചാന്‍സിലാറുമായ ഡോക്ടര്‍
ബഹാഉദ്ധീന്‍ നദ്‍വി കൂരിയാട്
പ്രസ്താവിച്ചു. സമസ്ത
കേരള സുന്നി ജമാഅത്ത് പാകിസ്ഥാന്‍
ക്ലബ്ബില്‍ സംഘടിപ്പിച്ച
പ്രാര്‍ഥനാ സദസ്സില്‍ "ആത്മീയത
നല്‍കുന്ന വിജയം" എന്ന
വിഷയത്തില്‍ മുഖ്യ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
പ്രമുഖ പണ്ഡിതനും
സൂഫിവര്യനുമായ അത്തിപറ്റ
മുഹയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍
പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം
നല്‍കി. എസ്
എം അബ്ദുല്‍ വാഹിദിന്‍റെ
അധ്യക്ഷതയില്‍ ഇസ്ലാമിക്
ക്ലാസ്സ് റൂം ചെയര്‍മാന്‍
സയ്യിദ് പൂകോയ തങ്ങള്‍ അല്‍ഐന്‍
ഉദ്ഘാടനം ചെയ്തു. ഷഹീര്‍
കാട്ടാമ്പള്ളി സ്വാഗതവും
കളത്തില്‍ മുസ്തഫ നന്ദിയും
പറഞ്ഞു.