അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് (18) അല്‍ക്കോബാറില്‍ പ്രസംഗിക്കും

അല്ക്കോബാര്‍ : ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി അല്‍ക്കോബാര്‍ ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സംഗമം ഇന്ന് (18) വൈകീട്ട് 5 മണിക്ക് കോബാര്‍ റഫ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് കാമ്പയിന്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഉമര്‍ ഫൈസി വെട്ടത്തൂര്‍, ഉമര്‍ ഓമശ്ശേരി, മുസ്തഫ ദാരിമി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0563872363 എന്ന നമ്പറില്‍ ബന്ധപ്പെടുക.