എം.പി. അബ്ദുറഹ്‍മാന്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കുന്നു

ജിദ്ദ : രണ്ടു പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം മതിയാക്കി എം.പി. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ സ്വദേശത്തേക്ക് മടങ്ങുന്നു. ജിദ്ദയിലെ മത സാംസ്കാരിക മേഖലകളില്‍ പണ്ഡിതോജിതമായി സാന്നിദ്ധ്യമറിയിച്ച വാഗ്മിയും ഗ്രന്ഥകാരനുമായ ഫൈസി ജിദ്ദയിലെ ഏറ്റവും വലിയ മലയാളി പ്രവാസി കൂട്ടായ്മകളിലൊന്നായ ജിദ്ദാ ഇസ്‍ലാമിക് സെന്‍ററിന്‍റെ സുപ്രീം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ SYS പ്രസിഡന്‍റും കിഴിശ്ശേരി മുണ്ടംപറന്പ് അല്‍ അന്‍സാര്‍ സ്ഥാപനങ്ങളുടെ ജിദ്ദാ കമ്മിറ്റിയുടെ അദ്ധ്യക്ഷനുമാണ്. ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെയും SYS ന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് (25/5/2012) ഉച്ചക്ക് 1.30 ന് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.