ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ബഹ്റൈന്‍ : മൂല്യ ശോഷണം സംഭവിക്കുന്ന മനുഷ്യകുലത്തിന്‌ ആത്മീയ വിശുദ്ധിയിലൂടെ മാത്രമെ രക്ഷപ്രാപിക്കാനാവൂ എന്നും കാപട്യം വെടിഞ്ഞ്‌ ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നും പ്രമുഖ പണ്ഡിതനും ചെമ്മാട്‌ ദാറുള്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ കൂരിയാട്‌ നദ്‌വി പ്രസ്‌താവിച്ചു. പണ്ഡിതനും സൂഫി വര്യനുമായ അത്തിപ്പറ്റ മുഹ്‌ യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വലാത്ത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ റഫ ഏരിയ സമസ്‌ത കേരള സുന്നീ ജമാ അത്ത്‌ സംഘടിപ്പിച്ച ദുആ സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഫാ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മൊയ്‌തീന്‍ ഹാജി തെന്നലയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ അല്‍-ഐന്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹ്മാന്‍ ഹാജി പേരാമ്പ്ര സ്വാഗതവും ഹംസ അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.