കുമ്പള
: മത-ഭൗതിക
വിദ്യഭ്യാസ സമന്വയ സ്ഥാപനമായ
ഇമാം ശാഫി ഇസ്ലാമിക്
അക്കാദമിയില്‍ ശാഫി(റ)
ന്റെ പേരില്‍
നടക്കുന്ന ജല്‍സയുടെ മൂന്നാം
ദിവസമായ ഇന്നലെ മൗലീദ്
സദസ്സിന് ഖാസി ത്വാഖ അഹമദ്
മൗലവി നേതൃത്വം നല്കി.
.യു.എം
അബ്ദുറഹ്മാന് മുസ്ലിയാര്,
ഖാസി അബൂബക്കര്‍
മുസ്ലിയാര്, സി.അഹമദ്
മുസ്ലിയാര്, കെ.എല്‍
അബദുല്‍ ഖാദിര്‍ അല്‍-ഖാസിമി,
ബംബ്രാണ
ഉസ്താദ്, ആലംപാടി
സലാം ദാരിമി, സലാം
ഫൈസി എടപ്പലം, നസീഹ്
ദാരിമി, ഹനീഫ്
നിസാമി, സാലൂദ്
നിസാമി, സുബൈര്‍
നിസാമി, അശ്റഫ്
ഫൈസി അര്‍ക്കാന, സലാം
ഫൈസി പേരാല്‍, എന്നിവര്‍
സംബന്ധിച്ചു.
ഇന്ന്
(26) വൈകീട്ട്
4 മണിക്ക്
സാംസ്ക്കാരിക സമ്മേളനം
നടക്കും. പരിപാടിയില്‍
മത-ഭൗതിക-രാഷ്ട്രീയ-
സാംസ്കാരിക
രംഗത്തെ പ്രമുഖര്‍ അണിനിരക്കും.
ഹാഫിസ് ഇ.പി
അബൂബക്കര്‍ ബാഖവി കൊല്ലം
മുഖ്യ പ്രഭാഷണം നടത്തും.
രാത്രി എട്ട്
മണിക്ക് അക്കാദമി വിദ്യാര്‍ത്ഥികളുടെ
ബുര്‍ദ ആസ്വാദനവും അല്‍-ഹാജ്
ബി.കെ
അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി
ബംബ്രാണയുടെ മതപ്രഭാഷണവും
നടക്കും.
ഞായറാഴ്ച
രാത്രി നടക്കുന്ന ഖത്മുല്
ഖുര്‍ആന്‍- സ്വലാത്ത്
മജലിസിന് സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള നിരവധി സയ്യിദുമാരും
പണ്ഡിതരും നേതൃത്വം നല്‍കും.