കൊളത്തൂര്‍ : കുറുപ്പത്താല്‍
ഹയാത്തുല്‍ ഇസ്ലാം മദ്‍റസാ
അങ്കണത്തില്‍ വെച്ച് എല്ലാ
മാസവും ശൈഖുനാ അത്തിപ്പറ്റ
ഉസ്താദിന്‍റെ നിര്‍ദ്ദേശപ്രകാരം
നടന്നു വരുന്ന സ്വലാത്തിന്‍റെയും
ആഴ്ച തോറും നടന്നു കൊണ്ടിരിക്കുന്ന
ഉസ്താദ് റഷീദ് ഫൈസി നേത്രത്വം
കൊടുക്കുന്ന മതപഠന ക്ലാസ്സിന്‍റെയും
വാര്‍ഷികത്തോടനുബന്ധിച്ചു
പ്രഗല്‍ഭരായ പണ്ഡിതന്മാരുടെ
പ്രഭാഷണ പരമ്പരയും ദുആ സദസ്സും
സംഘടിപ്പിക്കുന്നു.
നാല് ദിവസം
നീണ്ടു നില്‍ക്കുന്ന പരിപാടി
കൊളത്തൂര്‍ കുറുപ്പത്താല്‍
ശംസുല്‍ ഉലമ നഗറില്‍ 11/05/2012
വെള്ളിയാഴച്ച
വൈകുന്നേരം ഏഴു മണിക്ക്
പാണക്കാട് സയ്യിദ് റഷീദ് അലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. അന്നേ
ദിവസം പ്രഗല്‍ഭ യുവ പണ്ഡിതന്‍
ഉസ്താദ് ഇസ്മയില്‍ സഖാഫി
തോട്ടുമുക്കം പ്രഭാഷണം
നടത്തും. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ഉസ്താദ്
വല്ലപ്പുഴ മാനു മുസ്ലിയാര്‍,
ഉസ്താദ്
ഹസ്സന്‍ സഖാഫി പുക്കോട്ടുര്‍,
ഉസ്താദ്
ഡോക്ടര്‍ ഖാസിമുല്‍ ഖാസിമി
തുടങ്ങിയവര്‍ യഥാക്രമം
ശനി ഞായര്‍ തിങ്കള്‍ എന്നീ
ദിവസങ്ങളില്‍ പ്രഭാഷണം
നടത്തും. സമാപന
ദിവസമായ തിങ്കളാഴ്ച അത്തിപ്പറ്റ
ഉസ്താദിന്‍റെ നേത്രത്വത്തില്‍
ദിക്ര്‍ ദുആ മജ്‌ലിസ്
ഉണ്ടായിരിക്കും.