ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തോടെയും അന്നദാനത്തോടെയും ജല്‍സ ഇന്ന്‌ (27) സമാപിക്കും

സാംസ്‌ക്കാരിക സമ്മേളനം ജനാബ് ചെര്‍ക്കുളം
അബ്‌ദുല്ല സാഹിബ്‌ ഉദ്‌ഘാടനം ചെയ്യുന്നു
കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിയില്‍ നാല്‌ ദിവസമായി നടന്നു വരുന്ന ജല്‍സെ ഇമാം ശാഫി ()യുടെ ഭാഗമായി നടത്തുന്ന സ്വലാത്ത്‌-ദുആ മജ്‌ലിസും സമാപന മഹാ സംഗമവും ഇന്ന്‌ (27) മഗ്‌രിബിന്ന്‌ ശേഷം നടക്കും. ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി കുന്നുങ്കൈ, സയ്യിദ്‌ കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, ശൈഖുന എം .എ ഖാസിം മുസ്ലിയാര്‍, ഖാസി ത്വാഖാ അഹമ്മ്‌ദ്‌ മൗലവി, ഉസ്‌താദ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പയ്യക്കി, സയ്യിദ്‌ എന്‍.പി.എം അബൂബക്കര്‍ തങ്ങള്‍ അല്‍ ബുഖാരി നാലാംമൈല്‍, സയ്യിദ്‌ അബു തങ്ങള്‍ മുട്ടത്തൊടി, സയ്യിദ്‌ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ്‌ ഇബ്രാഹീം ഹാദി തങ്ങള്‍ ആത്തൂര്‍, സയ്യിദ്‌ കെ.പി.കെ തങ്ങള്‍ മാസ്‌തിക്കുണ്ട്‌, സയ്യിദ്‌ എം.എസ്‌ മദനി തങ്ങള്‍ പൊവ്വല്‍, സയ്യിദ്‌ മുഹമ്മദ്‌ മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ്‌ എ.പി.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ്‌ അബൂബക്കര്‍ ആറ്റക്കോയ തങ്ങള്‍, ആലൂര്‍, സയ്യിദ്‌ അനസ്‌ അല്‍ ഹാദി തങ്ങള്‍ പുത്തുര്‍, സയ്യിദ്‌ ഇബ്രാഹിം പുകുഞ്ഞി തങ്ങള്‍ ഉദ്യാവരം, സയ്യിദ്‌ ഉവൈസ്‌ തങ്ങള്‍ നാലാം മൈല്‍, സയ്യിദ്‌ ഹാജി തങ്ങള്‍ നുള്ളിപ്പാടി, സയ്യിദ്‌ പൂക്കുഞ്ഞി തങ്ങള്‍ കറാവളി, സയ്യിദ്‌ ബദ്‌റുദ്ദീന്‍ തങ്ങള്‍ പാവൂര്‍ തുടങ്ങി സംസഥാനത്തിനകത്തും പുറത്തുമുള്ള അഗണ്യം സാദാത്തുക്കള്‍ അണിനിരക്കും. പ്രാര്‍ത്ഥനാനന്തരം ജല്‍സയുടെ അവസാന സംരംഭമായ അന്നദാനം നടക്കും.
ഇന്നലെ വൈകീട്ട്‌ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പൗരപ്രമുഖരായ ചെര്‍ക്കുളം അബ്‌ദുല്ല സാഹിബ്‌, മെട്രോ മുഹമ്മദ്‌ ഹാജി, ഖാദര്‍ തെരുവത്ത്‌, എം.സി ഖമറുദ്ദീന്‍, പി.എ ശാഫി ഹാജി, ഖത്തര്‍ അബ്‌ദുല്ല ഹാജി, കുമ്പള അറബി ഹാജി, ഒമാന്‍ മുഹമ്മദ്‌ ഹാജി, റശീദ്‌ ബെളിഞ്ചം തുടങ്ങി സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.