മലയാള സര്‍വകലാശാല; നടപടികള്‍ ത്വരിതപ്പെടുത്തണം : ഹമീദലി ശിഹാബ്‌ തങ്ങള്‍

മലപ്പുറം : മലപ്പുറം ജില്ലയില്‍ സര്‍കാര്‍ അനുവധിച്ച മലയാളം സര്‍വകലാശാലയുടെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍. ചെമ്മാട്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍ മലയാളിക്കൂട്ടം സംഘടിപ്പിച്ച മഷിത്തുള്ളി സാഹിത്യ ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയെ വിസ്‌മരിക്കുകയും മറ്റുഭാഷകളുടെ വികസനത്തിന്‌ ജീവന്‍മരണ പോരാട്ടം നടത്തുകയും ചെയ്യുന്ന ശൈലിയാണ്‌ മലയാളികള്‍ സ്വീകരിച്ചിട്ടുള്ളത്‌. മാതൃഭാഷ മൃത്യു വരിക്കാനൊരുങ്ങുമ്പോള്‍ സര്‍വകലാശാലയുടെ പ്രസക്തി വര്‍ധിക്കുകയാണെന്നും എതൊരു കാരണവശാലും സര്‍വകലാശാലയുടെ പ്രവര്‍ത്തന നടപടികള്‍ നീട്ടികൊണ്ട്‌ പോകരുതെന്നും തങ്ങള്‍ പറഞ്ഞു.