സാമൂഹിക മുന്നേറ്റത്തിന് മത വിദ്യാഭ്യാസം അനിവാര്യം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
SKSSF ത്വലബാ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
മലപ്പുറം
: ധാര്‍മിക
മൂല്യങ്ങള്‍ നഷ്‌ടപ്പെട്ട
പുതുയുഗത്തില്‍ സാമൂഹിക
മുന്നേറ്റം സാധ്യമാവണമെങ്കില്‍
മത വിദ്യാഭ്യാസത്തിന്
കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന്
പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍. വിദ്യയുടെ
കൈത്തിരി, വിമോചനത്തിന്‍റെ
പുലരി എന്ന പ്രമേയത്തില്‍
ജൂണ്‍ 8, 9 തിയ്യതികളില്‍
ചെമ്മാട് ദാറുല്‍ ഹുദായില്‍
നടക്കുന്ന SKSSF ത്വലബാ
വിംഗ് സംസ്ഥാന സമ്മേളനത്തിന്‍റെ
ലോഗോ പ്രകാശനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. കേരളീയ
മുസ്‌ലിംകളുടെ സാംസ്‌കാരിക
നവോത്ഥാനത്തിന് മതവിദ്യാഭ്യാസമാണ്
ശക്തി പകര്‍ന്നതെന്നും
അധാര്‍മികത വര്‍ദ്ധിച്ച
ഇക്കാലത്ത് സമുദായത്തെ
നേരിന്‍റെ പാതയിലേക്ക്
നയിക്കേണ്ടത് പണ്ഡിതരുടെ
ദൗത്യമാണെന്നും അവരെ
സൃഷ്‌ടിച്ചെടുക്കാന്‍ ത്വലബാ
വിംഗ് ഉണര്‍ന്ന്
പ്രവര്‍ത്തിക്കണമെന്നും
തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.
ത്വലബാ
വിംഗ് സംസ്ഥാന പ്രസിഡന്‍റ്
സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍
കുറുമ്പത്തൂര്‍ അധ്യക്ഷത
വഹിച്ചു. ത്വലബാ
സമ്മേളനത്തിന്‍റെ വിജയത്തിനായി
മുഴുവന്‍ ദര്‍സ്- അറബിക്
കോളേജ് വിദ്യാര്‍ത്ഥികളും
രംഗത്തിറങ്ങണമെന്നും പ്രമേയ
പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണമെന്നും
അദ്ദേഹം അഭ്യാര്‍ത്ഥിച്ചു. സയ്യിദ്
ഹാരിസലി ശിഹാബ് തങ്ങള്‍,
സലാം വയനാട്,
റിയാസ്
മുക്കോളി, കുഞ്ഞിമുഹമ്മദ്
പാണക്കാട്, നൈസാം
തൃത്താല, ആഫ്‌താബ്
തളങ്കര. ഇസ്‌ഹാഖ്
ചെമ്പരിക്ക തുടങ്ങിയവര്‍
സംബന്ധിച്ചു.