കോഴിക്കോട്
: സമസ്ത
കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹക സമിതി
സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍
ചേര്‍ന്നു. ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്ലിയാര്
അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം
മുസ്ലിയാര് സ്വാഗതം പറഞ്ഞു.
അഡ്ക്ക
ബണ്ടിയോട് ശിഹാബുല്ഉലൂം
റസിഡന്‍ഷ്യല്‍ സ്കൂള്‍
മദ്റസ (കാസര്‍ഗോഡ്),
പറമ്പത്ത്-തലക്കുളത്തൂര്‍
റൗളത്തുല്‍ ഇസ്ലാം
മദ്റസ(കോഴിക്കോട്),
മേട്ടുപ്പാളയം
സിറാജുല്‍ഹുദാ മദ്റസ
(പാലക്കാട്),
ആറ്റൂര്‍
ദാറുറഹ്മ മദ്റസ (തൃശൂര്‍)
എന്നീ 4
മദ്റസകള്‍ക്ക്
അംഗീകാരം നല്കി. ഇതോടെ
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ
എണ്ണം 9135 ആയി
ഉയര്‍ന്നു.
കോട്ടുമല
ടി.എം.
ബാപ്പു
മുസ്ലിയാര്, ഡോ.
എന്‍.എ.എം.അബ്ദുല്‍ഖാദിര്‍,
സി.കെ.എം.
സ്വാദിഖ്
മുസ്ലിയാര്, ടി.കെ.പരീക്കുട്ടി
ഹാജി, എം.സി
മായിന്‍ ഹാജി, ഹാജി.കെ.മമ്മദ്
ഫൈസി, കൊട്ടപ്പുറം
അബ്ദുല്ല മാസ്റ്റര്‍,
കെ.ടി.ഹംസ
മുസ്ലിയാര്, ഒ.അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
ഉമര്‍ ഫൈസി
മുക്കം ചര്‍ച്ചയില്‍ പങ്കെടുത്തു.
പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.