മനാമ
: അത്യന്തിക
മോക്ഷം നേടാന്‍ ആത്മീയത
അനിവാര്യമാണെന്നും ആത്മീയ
ഔന്നിത്യം നേടാന്‍ സച്ചരിതരായ
പൂര്‍വ്വ സൂരികളെ പിന്തുടരണമെന്നും
പ്രമുഖ പണ്‌ഢിതനും ദാറുല്‍
ഹുദാ യൂണിവേഴ്‌സിറ്റി വൈ.
ചാന്‍സിലറും
അന്താരാഷ്‌ട്ര മുസ്ലിം പണ്ഡിത
സഭാംഗവുമായ ഡോ. ബഹാഉദ്ധീന്‍
നദ് വി കൂരിയാട് അഭിപ്രായപ്പെട്ടു.
'ആത്മീയ ഔന്നത്യം;
സാത്വിക
നേതൃത്വം' എന്ന
പ്രമേയത്തില്‍ മനാമ സമസ്‌താലയത്തില്‍
സംഘടിപ്പിച്ച ബഹ്‌റൈന്‍
സമസ്‌ത SKSSF സംയുക്ത
ആത്മീയ സംഗമത്തില്‍ ഉദ്‌ബോധന
പ്രഭാഷണം നടത്തുകയായിരുന്നു
അദ്ധേഹം.
ഇലാഹീ
സാമീപ്യം നേടാന്‍ ആത്മസംസ്‌കരണം
അനിവാര്യമാണ്. ദിക്‌റ്
സ്വലാത്തുകള്‍ കൊണ്ട്
സാധ്യമാകുന്നതും പൂര്‍വ്വ
സൂരികളുടെ ജീവിത മാതൃക നമ്മെ
ബോധ്യപ്പെടുത്തുന്നതും
ഇക്കാര്യമാണെന്നും എന്നാല്‍
ആത്മീയത ചൂഷണം ചെയ്യുന്നവരെ
സമുദായം കരുതിയിരിക്കണമെന്നും
അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
വെള്ളിയാഴ്‌ച
പുലര്‍ച്ചെ സുബ്‌ഹി നിസ്‌കാരാനന്തരം
ആരംഭിച്ച സ്വലാത്ത് ദികറ്
ദുആ മജ്‌ലിസിന് ശൈഖുനാ
അത്തിപ്പറ്റ ഉസ്‌താദ്
നേതൃത്വം നല്‍കി. അല്‍ഐന്‍
സുന്നി സെന്‍റര്‍ സെക്രട്ടറി
പല്ലാര്‍ മുഹ് യുദ്ധീന്‍
ഹാജിയും ബഹ്‌റൈന്‍ സമസ്‌ത,
SKSSF നേതാക്കളും
ഏരിയാ പ്രതിനിധികളും ചടങ്ങില്‍
സംബന്ധിച്ചു.