കോഴിക്കോട്
: സമൂഹ
നിര്‍മിതിയുടെ അടിത്തറയായ
സ്‌ത്രീ സമൂഹത്തെ ധാര്‍മികമായി
സംസ്‌കരിക്കാനും ശാക്തീകരിക്കാനുമുള്ള
പ്രവര്‍ത്തനങ്ങള്‍ മഹല്ല്
കമ്മിറ്റികള്‍ പ്രധാന അജണ്ടയായി
സ്വീകരിക്കണമെന്ന് SKSSF
ഇബാദ് പന്നിയങ്കര
അലവിയ്യ: കാമ്പസില്‍
സംഘടിപ്പിച്ച ഇസ്‌ലാമിക്
ഫാമിലി ക്ലസ്റ്റര്‍ സംസ്ഥാന
ശില്‍പശാല അഭിപ്രായപ്പെട്ടു.
വര്‍ധിച്ചു
വരുന്ന ഒളിച്ചോട്ടങ്ങളും
വിവാഹ മോചനങ്ങളും പ്രതിരോധിക്കാന്‍
ക്രിയാത്മകമായ പദ്ധതികള്‍
സ്‌ത്രീകള്‍ക്കിടയില്‍
നടപ്പാക്കുക തന്നെ വേണം.
ഇബാദ്
നടപ്പാക്കുന്ന മഹല്ല്
പ്രൊജക്‌ടിന്‍റെ ഭാഗമായുള്ള
ശില്‍പശാല കുരുന്നുകള്‍
എഡിറ്റര്‍ പി.കെ.
മുഹമ്മദ്
ഉദ്‌ഘാടനം ചെയ്‌തു.
ഗൈനക്കോളജി;
ഇസ്‌ലാം
നിര്‍വചിക്കുന്നു,
ദഅ്‌വത്ത്
നമ്മുടെ ലക്ഷ്യമാണ് ബാധ്യതയും,
സ്‌ത്രീ:
കര്‍മശാസ്‌ത്രത്തിന്‍റെ
നേര്‍പാഠം, വിശ്വാസം;
നേരറിവും
നേര്‍വഴിയും, എന്നീ
വിഷയങ്ങളില്‍ ഇബാദ് ചെയര്‍മാന്‍
സാലിം ഫൈസി കൊളത്തൂര്‍,
ആസിഫ് ദാരിമി
പുളിക്കല്‍, കെ.എം.
ശരീഫ് പൊന്നാനി,
എ.പി.
അബ്‌ദുറഹ്‌മാന്‍
ഫൈസി പാണമ്പ്ര, അബ്‌ദുല്‍
ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍
ക്ലാസെടുത്തു.
പി.ടി.കോമുക്കുട്ടി
ഹാജി ചേളാരി, ഉമറുല്‍
ഫാറൂഖ് കൊടുവള്ളി,
റശീദ് ബാഖവി
എടപ്പാള്‍, അബ്‌ദുറസാഖ്
പുതുപൊന്നാനി പ്രസംഗിച്ചു.