വിഘടിത വിഭാഗത്തിന്‍റെ പ്രകടനത്തിനിടയില്‍ ബോംബ്‌ പൊട്ടി പ്രകടനക്കാര്‍ക്കും രണ്ട്‌ വിദ്യാര്‍ഥിനികള്‍ക്കും പരിക്ക്

തളിപ്പറമ്പ് : .പി വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ കയ്യില്‍ നിന്ന് ബോംബ്‌ പൊട്ടി രണ്ട്‌ വിദ്യാര്‍ഥിനികള്‍ക്കും നാല് എ.പി വിഭാഗത്തില്‍ പെട്ടവര്‍ക്കും പരിക്കേറ്റു. സംഭവം നോക്കി നിന്ന വെള്ളിക്കീലിലെ നസീറയുടെ മകള്‍ മുഅവ്വിദ (5) സൈനബയുടെ മകള്‍ സക്കിയ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകടനം കഴിഞ്ഞു തിരിച്ചു പോയവരില്‍ ചിലര്‍ മടങ്ങി വന്നു മദ്രസയില്‍ സ്വലാത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതിനിടെ പ്രകടനക്കാര്‍ ബോംബ്‌ എറിയാന്‍ ശ്രമിക്കുന്നതിനിടെ കയ്യില്‍ നിന്ന് വീണു പൊട്ടുകയായിരുന്നു. ബോംബിന്‍റെ ചീളുകള്‍ തെറിക്കുകയും കല്ലേറിനെ തുടര്‍ന്ന് മദ്രസയുടെ ജനലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യ്യുന്നുണ്ട്. വിഘടിതരുടെ ബോംബ്‌ വിളയാട്ടത്തിനെതിരെ ജന പ്രതിഷേധം ശക്തമായിട്ടുണ്ട്.