![]() |
വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനത്തിന് റിഫയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.എം.എസ് മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു. |
മനാമ
: ആത്മീയത;
ചുഷണത്തിന്നെതിരെ
ജിഹാദ് എന്ന പ്രമേയത്തില്‍
SKSSF കേന്ദ്ര
കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ
ഭാഗമായി ബഹ്‌റൈനിലെ ഏരിയാ
കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍
SKSSF സംഘടിപ്പിച്ച
പര്യടനങ്ങള്‍ക്ക് ഏരിയാ
കേന്ദ്രങ്ങളില്‍ ഉജ്ജല
സ്വീകരണം. ഏരിയാ
കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച
സ്വീകരണ യോഗങ്ങളില്‍ സമസ്‌ത
കേരള സുന്നി ജമാഅത്തിന്‍റെയും
SKSSFന്‍റെയും
ഏരിയാ നേതാക്കളും പ്രവര്‍ത്തകരും
ബഹുജനങ്ങളും അത്യാവേശത്തോടെയാണ്
പര്യടന സംഘത്തെ സ്വീകരിച്ചത്.
ഹൂറ,
ഹുദൈബിയ,
സനാബീസ്,
റഫ, ജിദാലി,
ഹിദ്ദ്,
മുഹറഖ്,
ഏരിയകളിലെ
പര്യടനങ്ങളാണ് കഴിഞ്ഞ
ദിവസത്തോടെ പൂര്‍ത്തിയായത്.
അടുത്ത
വ്യാഴാഴ്‌ചയോടെ മനാമയില്‍
പര്യടനം പൂര്‍ത്തിയാക്കി
പൊതുസമ്മേളനത്തോടെ ഹമദ്
ടൗണില്‍ സമാപിക്കും.
സ്വീകരണ
കേന്ദ്രങ്ങളില്‍ കെ.എം.എസ്
മൗലവി മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദലി
ഫൈസി, ഉബൈദുല്ല
റഹ്‌മാനി, അബ്‌ദുറസാഖ്
നദ്‌വി, എസ്.എം.
അബ്‌ദുല്‍
വാഹിദ്, കുഞ്ഞഹമ്മദ്
ഹാജി, ശഹീര്‍
കാട്ടാമ്പള്ളി, കളത്തില്‍
മുസ്ഥഫ, ലത്വീഫ്
പൂളപ്പൊയില്‍, മൗസല്‍
മൂപ്പന്‍ തിരൂര്‍, ശിഹാബ്
കോട്ടക്കല്‍ തുടങ്ങിയവര്‍
പര്യടനത്തില്‍ അംഗങ്ങളായിരുന്നു.