കണ്ണൂര്‍
: പട്ടുവം
വെള്ളിക്കീല്‍ പ്രദേശത്ത്
ബോംബ് സ്‌ഫോടനത്തില്‍
മൂന്നുപേര്‍ക്ക് പരിക്കേറ്റ
സംഭവത്തില്‍ സമഗ്രാന്വേഷണം
നടത്തണമെന്ന് SKSSF കണ്ണൂര്‍
ജില്ലാ സെക്രട്ടേറിയറ്റ്
യോഗം ആവശ്യപ്പെട്ടു.
സമാധാനാന്തരീക്ഷം
തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ
കര്‍ശന നടപടി സ്വീകരിക്കണം.
സിദ്ദിഖ് ഫൈസി
വെണ്‍മണല്‍ അധ്യക്ഷനായി.
മുത്ത്വലിബ്
ഫൈസി, ഫൈസല്‍
ദാരിമി, ഇബ്രാഹിം
ഇടവച്ചാല്‍, മഹറൂഫ്
മട്ടന്നൂര്‍, നിയാസ്
അസ്ഹദി, ഹസ്സന്‍
ദാരിമി, സത്താര്‍
കൂടാളി എന്നിവര്‍ സംസാരിച്ചു.
ലത്തീഫ്
പന്നിയൂര്‍ സ്വാഗതവും നൗഷാദ്
ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.