കക്കാട്
: SYS മലപ്പുറം
ജില്ലാ കമ്മിറ്റി നടത്തുന്ന
"പ്രകാശരേഖ"
സംഘടനാ ശാക്തീകരണ
കാമ്പയിന്‍റെ ഭാഗമായി
തിരുരങ്ങാടി പഞ്ചായത്ത്
"ഇലല്‍ഖൈര്‍"
പഞ്ചായത്ത്
സംഗമം നടത്തി. SYS മണ്ഡലം
ജനറല്‍ സെക്രട്ടറി കുഞ്ഞിപ്പോക്കര്‍
സാഹിബ് ഉദ്ഘാടനം ചെയ്തു.
SYS പഞ്ചായത്ത്
പ്രസിഡന്‍റ് അബ്ദുസ്സലാം
ദാരിമി അധ്യക്ഷത വഹിച്ചു.
'പുണ്യം നിറഞ്ഞ
സംഘടനാ പ്രവര്‍ത്തനം'
എന്ന വിഷയം
മണ്ഡലം പ്രസിഡന്‍റ് ഇസ്ഹാഖ്
ബാഖവി അവതരിപ്പിച്ചു.
പഞ്ചായത്തില്‍
നിന്ന് ജില്ലയിലേക്ക് 33
"ആമില"
പ്രവര്‍ത്തകരെ
തെരഞ്ഞെടുത്തു. "ആമില"
അമീറായി
അബ്ദുസ്സലാം ദാരിമിയെയും
അസിസ്റ്റന്‍റ് അമീറായി വി.എം.
മൗലവിയെയും
തെരഞ്ഞെടുത്തു. കക്കാട്
യൂണിറ്റില്‍ നിന്ന് സയ്യിദ്
അബ്ദു റഹ്മാന്‍ ജിഫ്‌രി
തങ്ങള്‍, ഒ.
അബ്ദു റഹീം
മുസ്ലിയാര്‍, ടി.കെ.
ഇബ്രാഹീം
കുട്ടി ഹാജി എന്നിവരെ
തെരഞ്ഞെടുത്തു. "ആമില"
യുടെ അടുത്ത
യോഗം മെയ് 20-ന്
ഞായറാഴ്ച വെഞ്ചാലിയില്‍
ചേരാന്‍ തീരുമാനിച്ചു.
സെക്രട്ടറി
കെ.കുഞ്ഞി
മുഹമ്മദ് സ്വാഗതവും വി.എം.മൌലവി
നന്ദിയും പറഞ്ഞു.