വെങ്ങപ്പള്ളി അക്കാദമി ജനറല്‍ബോഡി യോഗം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി
: ദീനിന്‍റെ
നിലനില്‍പിന് ഒരു കൈതാങ്ങ്
എന്ന പ്രമേയവുമായി ജൂണ്‍,
ജൂലൈ മാസങ്ങളില്‍
റംസാന്‍ കാമ്പയിന്‍ ആചരിക്കാന്‍
കെ ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമി ജനറല്‍ബോഡി
യോഗം തീരുമാനിച്ചു.
മേഖലാ
കണ്‍വെന്‍ഷനുകള്‍, ഉലമാ
സംഗമം, റംസാന്‍
പ്രഭാഷണം തുടങ്ങിയവ കാമ്പയിനിന്‍റെ
ഭാഗമായി സംഘടിപ്പിക്കാനും
ജൂലൈ ആദ്യവാരത്തില്‍ സ്ഥാപനം
മുദ്രണം ചെയ്‌ത കവറുകള്‍
ജില്ലയിലെ മുഴുവന്‍ വീടുകളിലും
എത്തിക്കാനും തീരുമാനിച്ചു.
കാമ്പയിന്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കാന്‍ പി സി
ഇബ്രാഹിം ഹാജി ചെയര്‍മാനും
എം കെ റശീദ് മാസ്റ്റര്‍
കണ്‍വീനറും സി അബ്‌ദുല്‍
ഖാദിര്‍ മടക്കിമല(കല്‍പ്പറ്റ),
കെ കെ മുത്തലിബ്
ഹാജി(കമ്പളക്കാട്),
കാഞ്ഞായി
ഉസ്‌മാന്‍(പടിഞ്ഞാറത്തറ),
കെ ആലിക്കുട്ടി(പൊഴുതന),
എ കെ മുഹമ്മദ്‌കുട്ടി
ഹാജി(റിപ്പണ്‍),
പി ഇബ്രാഹിം
മാസ്റ്റര്‍(പനമരം),
മഞ്ചേരി
ഉസ്‌മാന്‍(മാനന്തവാടി),
ജമാലുദ്ദീന്‍
ഫൈസി(ആനപ്പാറ),
എം
അബ്‌ദുറഹിമാന്‍(തലപ്പുഴ),
ഇബ്രാഹിം
കീഴട്ട(വെള്ളമുണ്ട),
പി കെ അന്ത്രു(തരുവണ),
കെ മൊയ്‌തീന്‍(മേപ്പാടി),
കെ സി കെ
തങ്ങള്‍(സു.
ബത്തേരി),
മുഹമ്മദ്
ശരീഫ് ബീനാച്ചി(മീനങ്ങാടി)
എന്നിവരെ
മേഖലാകണ്‍വീനര്‍മാരായും
തെരെഞ്ഞെടുത്തു.
ജനറല്‍
സെക്രട്ടറി അവതരിപ്പിച്ച
ഒരു വര്‍ഷത്തെ ഓഡിറ്റ് ചെയ്‌ത
വരവ് ചെലവു കണക്കുകളും
സെക്രട്ടറി കെ എ നാസിര്‍ മൗലവി
അവതരിപ്പിച്ച പ്രവര്‍ത്തന
റിപ്പോര്‍ട്ടും യോഗം പാസ്സാക്കി.
വൈസ് പ്രസിഡണ്ട്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ യോഗം ഉദ്‌ഘാടനം
ചെയ്‌തു. അക്കാദമി
അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്,
ഹിഫ്‌ള്
കോളേജ് ബില്‍ഡിംഗ്,
സആദാ കോളേജ്
ബില്‍ഡിംഗ്, മസ്‌ജിദ്
വിപുലീകരണം തുടങ്ങിയ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ ഒരു
വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തീകരിക്കുവാനും
തീരുമാനിച്ചു. സെക്രട്ടറി
ഹാരിസ് ബാഖവി സ്വാഗതവും എ
കെ സുലൈമാന്‍ മൗലവി നന്ദിയും
പറഞ്ഞു. ഇബ്രാഹിം
ഫൈസി പേരാല്‍ ചര്‍ച്ചകള്‍ക്ക്
മറുപടി പറഞ്ഞു.