മനാമ
: SKSSF ഐ.ടി
വിംഗിനു കീഴില്‍ 24
മണിക്കൂറും
ഇന്‍റര്‍നെറ്റില്‍
പ്രവര്‍ത്തിക്കുന്ന കേരള
ഇസ്ലാമിക് ക്ലാസ്സ് റൂമിന്‍റെ
ബഹ്‌റൈന്‍ ശ്രോതാക്കളുടെ
സംഗമം ഇന്ന് (മെയ്
11, വെള്ളി)
വൈകുന്നേരം
3.30 ന്
മനാമ സമസ്‌താലയത്തില്‍
നടക്കും. കേരള
ഇസ്ലാമിക് ക്ലാസ്സ് റൂം
ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍,
ശൈഖുനാ അത്തിപ്പറ്റ
ഉസ്‌താദ്, അന്താരാഷ്‌ട്ര
മുസ്ലിം പണ്‌ഢിത സഭാംഗവും
ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി
വൈസ് ചാന്‍സിലറുമായ
ഡോ.ബഹാഉദ്ധീന്‍
നദ്‌വി കൂരിയാട് എന്നിവര്‍
സംബന്ധിക്കും.
ബഹ്‌റൈനിലെ
SKSSF, KICR ബൈലക്‌സ്
പ്രേക്ഷകരും റേഡിയോ ശ്രോതാക്കളും
സംഗമത്തില്‍ പങ്കെടുക്കാനായി
അസര്‍ നമസ്‌കാരത്തിന് മനാമ
ഗോള്‍ഡ്‌സിറ്റിക്കടുത്തുള്ള
സമസ്‌ത മസ്‌ജിദില്‍
എത്തിച്ചേരണമെന്ന് ബഹ്‌റൈന്‍
SKSSF - ഐ.ടി
വിംഗ് കണ്‍വീനര്‍ മജീദ്
ചോലക്കോടും സെക്രട്ടറി
ഉബൈദുല്ലാ റഹ് മാനിയും
അറിയിച്ചു. വിശദ
വിവരങ്ങള്‍ക്ക് 33413570,
38391890, 33842672.