ബഹ്റൈന്‍ ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്റസ 7-ാം വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന് (18)

ബഹ്റൈന്‍ : ബഹ്റൈന്‍ ജിദാലി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്റസ 7-ാം വാര്‍ഷികാഘോഷവും ദുആ സമ്മേളനവും ജിദാലി ബു അലി റസ്റ്റോറന്‍റില്‍ വിപുലമായ പരിപാടികളോടെ നടക്കും. സമ്മേളനത്തില്‍ പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍ ഡോ. ബഹാഉദ്ദീന്‍ കൂരിയാട് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈനിന്‍റെ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും.