ഹജ്ജ് കേന്ദ്ര ഗവണ്‍മെന്‍റ് സബ്സിഡി; കോടതി വിധി പുന: പരിശോധിക്കണം

ദുബൈ : ഹജ്ജ് യാത്രക്കാര്‍ക്ക് കേന്ദ്ര ഗവര്‍മെന്‍റ് നല്‍കുന്ന സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന സുപ്രിം കോടതി വിധി പുന: പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ആശങ്ക എത്രയും വേഗം ദൂരീകരിക്കണ മെന്നും സമസ്ത കേരള സുന്നി യുവജന സംഘം ആലപ്പുഴ ജില്ല യു എ ഇ കമ്മിറ്റി ആവശ്യപ്പെട്ടു. ഹജ്ജ് സബ്സിഡി ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നിയമപരമായി തടയുന്നതിന് പകരം ന്യുന പക്ഷ വിഭാഗത്തിനു ലഭിക്കാന്‍ പൂര്‍ണ അവകാശമുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കുന്നത് ശരിയല്ല. ഹജ്ജ് യാത്ര രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കെടുകാര്യസ്ഥതകള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രിം കോടതി വിധിയെന്ന് മനസ്സിലാക്കി, വരും കാലങ്ങളില്‍ ഹജ്ജ് യാത്ര സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എ യഹിയ ആലപ്പുഴ അധ്യക്ഷത വഹിച്ചു, അഫ്സല്‍ കായംകുളം, വഹീദ് ലത്തീഫ് വലിയകുളം, ഷമീര്‍ ആറാട്ടുപുഴ, മിന്‍ ഹാജ് കായംകുളം, അനസ് പ്രതാംഗ മൂട്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.