പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യ അറബിയ്യയുടെ
ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി
നടത്തപ്പെടുന്ന സംസ്ഥാന
മുദരിസ് സമ്മേളനവും ഗോള്‍ഡന്‍
ജൂബിലി സ്‌പെഷല്‍ കണ്‍വെന്‍ഷനും
ഇന്ന് (ബുധന്‍)
നടക്കും.
കാലത്ത് 11
മണിക്ക്
ജാമിഅഃ കോണ്‍ഫ്രന്‍സ് ഹാളില്‍
നടക്കുന്ന സംസ്ഥാന മദരിസ്
സമ്മേളനം സമസ്‌ത കേരള
ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യും.
ജാമിഅ
പ്രിന്‍സിപ്പാള്‍ പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിക്കും. മദ്രസ
മാനേജ്‌മെന്‍റ് അസോസിയേഷന്‍
സംസ്ഥാന പ്രസിഡണ്ട് എ.പി
മുഹമ്മദ് മുസ്‌ലിയാര്‍,
ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന
പ്രസിഡണ്ട് സി.കെ.എം
സാദിഖ് മുസ്‌ലിയാര്‍,
സമസ്‌ത മലപ്പുറം
ജില്ലാ പ്രസിഡണ്ട് പി.
കുഞ്ഞാണി
മുസ്‌ലിയാര്‍, മുശാവറ
അംഗങ്ങളായ എം.കെ
മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍,
പി.പി
മുഹമ്മദ് ഫൈസി, മരക്കാര്‍
മുസ്‌ലിയാര്‍ നിറമരതൂര്‍,
അസ്‌ഗറലി ഫൈസി
പട്ടിക്കാട്, ജലീല്‍
ഫൈസി പുല്ലങ്കോട് തുടങ്ങിയ
പ്രമുഖര്‍ പ്രസംഗിക്കും.
വൈകിട്ട്
നാല് മണിക്ക് ജാമിഅഃ
ഓഡിറ്റോറിയത്തില്‍ ചേരുന്ന
സ്‌പെഷല്‍ കണ്‍വെന്‍ഷന്‍
ജാമിഅഃ പ്രസിഡണ്ട് പാണക്കാട്
സയ്യിദ് ഹൈദറലി ശിഹാബ്
തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
സമസ്‌ത ജനറല്‍
സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അദ്ധ്യക്ഷത വഹിക്കും.
ജാമിഅഃ ജനറല്‍
സെക്രട്ടറി സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍, കോട്ടുമല
ടി.എം
ബാപ്പു മുസ്‌ലിയാര്‍,
എം.ടി
അബ്ദുല്ല മുസ്‌ലിയാര്‍,
സി.കോയക്കുട്ടി
മുസ്‌ലിയാര്‍, സയ്യിദ്
ബശീറലി ശിഹാബ് തങ്ങള്‍,
സയ്യിദ്
മുനവ്വറലി ശിഹാബ് തങ്ങള്‍,
ഹാജി കെ.
മമ്മദ് ഫൈസി,
കെ.പി.സി
തങ്ങള്‍ വല്ലപ്പുഴ,
തൊഴിയൂര്‍
കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,
ടി.കെ
പരീക്കുട്ടി ഹാജി,
നാലകത്ത്
സൂപ്പി, എം.സി
മായിന്‍ ഹാജി, പി.
അബ്ദുല്‍
ഹമീദ് മാസ്റ്റര്‍ തുടങ്ങിയ
പ്രമുഖര്‍ സംബന്ധിക്കും.
ജാമിഅഃ
അഫ്‌ലിയേറ്റഡ് കോളേജുകളുടെ
ഭാരവാഹികള്‍ ഗോള്‍ഡന്‍ ജൂബിലി
കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന്
കോഡിനേറ്റര്‍ അറിയിച്ചു.