ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദും ബഹാഉദ്ധീന്‍ നദ്‌ വിയും പൂക്കോയ തങ്ങളും ഇന്ന് (11) ബഹ്‌റൈന്‍ പാക്കിസ്ഥാന്‍ ക്ലബ്ബില്‍മനാമപ്രമുഖ സൂഫി വര്യനും പണ്‌ഢിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദും ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സിലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌ വിയും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങളും ബഹ്‌റൈനില്‍ സംഗമിക്കുന്നു. രണ്ടാഴ്‌ചയോളം ബഹ്‌റൈനില്‍ തങ്ങുന്ന നേതാക്കള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ്‌ ബഹ്‌റൈനില്‍ എത്തിയത്‌. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിന്റെയും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും വിവിധ ഏരിയാ പരിപാടികളിലും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംഗമത്തിലും നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്‌.
ഇവര്‍ സംഗമിച്ച ഒരു മജ്‌ലിസ്‌ കഴിഞ്ഞ ദിവസം റിഫയില്‍ നടന്നിരുന്നു. ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ റിഫ ഏരിയയുടെ കീഴിലാണ്‌ കഴിഞ്ഞ ദിവസത്തെ ദുആ മജ്‌ലിസ്‌ റിഫയിലെ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്നത്‌. ഇനി മൂവരും സംഗമിക്കുന്ന പൊതുപരിപാടി ഇന്ന് രാത്രി 8.30 ന്‌ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ആസ്ഥാനമായ മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു.