പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യ അറബിക്
കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ
ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന
മുദരിസ് സമ്മേളനം ജാമിഅഃ
കോണ്‍ഫ്രന്‍സ് ഹാളില്‍
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമാ പ്രസിഡണ്ട് കാളമ്പാടി
മുഹമ്മദ് മുസ്ലിയാര്
ഉദ്ഘാടനം ചെയ്തു.
പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്ലിയാര് അദ്ധ്യക്ഷത
വഹിച്ചു. കേരള
ഗവര്‍മെന്റ് മുഅല്ലിം
ക്ഷേമനിധി പലിശ രഹിതമാക്കി
നടപ്പാക്കാന്‍ തീരുമാനിച്ചു
വരുന്ന സാഹചര്യത്തില്‍
മുദരിസ്, അറബിക്
കോളേജ് ഉസ്താദുമാര്‍
എന്നിവരെകൂടി അതില്‍
ഉള്‍പ്പെടുത്തണമെന്ന് യോഗം
ആവശ്യപ്പെട്ടു. ശഅബാന്‍
റമസാന്‍ മാസങ്ങള്‍ ദര്‍സ്
ശാക്തീകണ കാമ്പയിനായി ആചരിക്കും.
യോഗത്തില്‍
സി.കെ.എം
സാദിഖ് മുസ്ലിയാര്,
കോട്ടുമല
മൊയ്തീന്‍കുട്ടി മുസ്ലിയാര്,
പി.പി
മുഹമ്മദ് ഫൈസി, ഹാജി
കെ. മമ്മദ്
ഫൈസി, മരക്കാര്‍
ഫൈസി നിറമരതൂര്‍, ജലീല്‍
ഫൈസി പുല്ലങ്കോട്,
കെ.വി
അസ്ഗറലി ഫൈസി, മൊയ്തീന്
ഫൈസി പുത്തനഴി, വാക്കോട്
മൊയ്തീന് ഫൈസി, ബശീര്‍
ബാഖവി പൊന്മള, അലവി
ഫൈസി കുളപ്പറമ്പ്,
സുലൈമാന്‍
ഫൈസി ചുങ്കത്തറ,
സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ സംസാരിച്ചു.