മലപ്പുറം
: SKSSF കാമ്പസ്
വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍
ജൂലൈ 14, 15 തിയ്യതികളില്‍
ഏറണാകുളം ആലുവയില്‍ വെച്ച്
നടക്കുന്ന കൊച്ചിന്‍ കാമ്പസ്
കാളിന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ഉദ്ഘാടനം, കുസാറ്റ്
എഞ്ചിനീയറിംഗ് കോളേജ്
വിദ്യാര്‍ഥി മുസ്തഫയുടെ പേര്
എന്‍റര്‍ ചെയ്ത് പാണക്കാട്
സയ്യിദ് സ്വാദിഖ് അലി ശിഹാബ്
തങ്ങള്‍ നിര്‍വ്വഹിച്ചു.
2013 ഫെബ്രുവരിയില്‍
നടക്കാനിരിക്കുന്ന നാഷണല്‍
കാമ്പസ് കാളിന്‍റെ ഭാഗമായി
നടത്തപ്പെടുന്ന മദ്ധ്യമേഖല
മിനി കാമ്പസ് കാളില്‍ തൃശൂര്‍,
ഏറണാകുളം,
ആലപ്പുഴ,
ഇടുക്കി,
കോട്ടയം എന്നീ
ജില്ലകളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.
www.skssfcampazone.org എന്ന
കാമ്പസ് വിങ്ങിന്‍റെ ഔദ്യോഗിക
വെബ്സൈറ്റിലാണ് രജിസ്ട്രേഷന്‍
സൗകര്യം ഒരുക്കിയിട്ടുള്ളത്.
പരിപാടിയില്‍
കാമ്പസ് വിംഗ് ചെയര്‍മാന്‍
ആരിഫലി പന്നിക്കോട്,
ജനറല്‍ കണ്‍വീനര്‍
ഷബിന്‍ മുഹമ്മദ് മായനാട്,
ജാബിര്‍
എടപ്പാള്‍ , ജൗഹര്‍
കാവന്നൂര്‍ , സ്വാലിഹ്
താനൂര്‍ എന്നിവര്‍ പങ്കെടുത്തു.