അബുദാബി
: വെള്ളിയാഴ്ചകളില്‍
സുബിഹ് നിസ്കാര ശേഷം അബുദാബി
പാസ്പോര്‍ട്ട് റോഡിലെ
അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍
(ത്വാഹ
മെഡിക്കല്‍ സെന്‍ററിനു
പിറകുവശം) നടന്നുവരുന്ന
സ്വലാത്ത് മജ്‍ലിസിന് ഈ
വെള്ളിയാഴ്ച (25 -മെയ്)
പ്രമുഖ സൂഫീവര്യന്‍
ശൈഖുനാ അത്തിപ്പറ്റ മുഹ്‍യിദ്ദീന്‍ കുട്ടി
മുസ്‌ലിയാര്‍ നേത്രത്വം
നല്‍കും. അബുദാബിയിലെ
പ്രധാനപ്പെട്ട ആത്മീയ
മജ്‍ലിസുകളില്‍ ഒന്നായ ഈ
സ്വലാത്തില്‍ എല്ലാ
വെള്ളിയാഴ്ചകളിലും നൂറുകണക്കിന്
പേരാണ് പങ്കെടുത്ത് ആത്മീയ
ദാഹം തീര്‍ത്തു മടങ്ങുന്നത്.