തിരുവനന്തപുരം
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ റെയ്ഞ്ച്തല
പ്രതിഭകള്‍ക്ക് വേണ്ടി
സംഘടിപ്പിച്ച ഇസ്ലാമിക്
കലാമേളയില്‍ തിരുവനന്തപുരം
റെയ്ഞ്ച് 391 പോയിന്റ്
നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
316 പോയിന്റ്
നേടി കണിയാപുരം റെയ്ഞ്ച്
രണ്ടാം സ്ഥാനവും 302
പോയിന്റ്
നേടി ആലംകോട് റെയ്ഞ്ച്
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മേള ചിറയിന്‍കീഴ്
കാട്ടുമുറാക്കല്‍ ജുമുഅ
മസ്ജിദ് ഇമാം ത്വാഹിര്‍
മൗലവി ഉദ്ഘാടനം ചെയ്തു.
വൈകീട്ട്
നടന്ന സമാപന സമ്മേളനം സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
തിരുവനന്തപുരം ജില്ലാ വൈസ്
പ്രസിഡന്റ് എസ്.
സഈദ് മുസ്ലിയാര്
ഉദ്ഘാടനം ചെയ്തു. സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാ പ്രസിഡന്റ് അബ്ദുല്‍
റഹ്മാന് ബാഖവി അധ്യക്ഷത
വഹിച്ചു. കഴിഞ്ഞ
അധ്യായന വര്‍ഷത്തില്‍ മദ്രസ
5,7,10, പ്ളസ്ടു
ക്ളാസുകളിലെ പൊതുപരീക്ഷയില്‍
ജില്ലാതലത്തില്‍ ഒന്നും
രണ്ടും സ്ഥാനം കരസ്ഥമാക്കിയ
അമീന ഇസ്സത്തുല്‍ ഇസ്ലാം
മദ്റസ പാലച്ചിറ, ഉമറുല്‍
ഫാറൂഖ് നുസ്റത്തുല്‍
ഇസ്ലാം മദ്റസ പടവന്‍കോട്
വിളപ്പില്‍ശാല, ശഹാന,
ലിമ്മിയഫാത്വിമ
ഹിദായത്തുല്‍ ഇസ്ലാം മദ്റസ
വഴിമുക്ക് ബാലരാമപുരം,
ആമിനാ ബീവി
ആണ്റ്റ് ബിന്ശ ഇ തര്‍ബിയത്തുല്‍
ഇസ്ളാം മദ്റസ മഞ്ഞപ്പിലാക്കല്‍
ആലംകോട്, സഫീര്‍
അഹ്മദ് സിറാജുല്‍ ഇസ്ളാം
മദ്റസ വിഴിഞ്ഞം എന്നിവര്‍ക്കുള്ള
അവാര്‍ഡ് മുഫത്തിശ് അഹമ്മദ്
റശാദി വിതരണം ചെയ്തു.
കലാപ്രതിഭകളായി
തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ
അമീന് - എസ്.ഐ.എം
വിഴിഞ്ഞം (സൂപ്പര്‍
സീനിയര്‍), അഫ്റാസ്
- എന്‍.ഐ.എം
കണിയാപുരം (സീനിയര്‍),
മുഹമ്മദ്
അമീന് ഉമ്മുല്‍ഖുറാ വിളപ്പില്‍ശാല
(ജൂനിയര്‍),
സല്മാന്
അല്‍മദ് റസത്തുല്‍ ബദ്രിയ്യ
അണക്കപ്പിള്ള കണിയാപുരം
(സബ്
ജൂനിയര്‍) എന്നിവര്‍ക്കുള്ള
ട്രോഫികളും റൈഞ്ചുകള്ക്കുള്ള
ട്രോഫികളും വിജയികള്‍ക്കുള്ള
സമ്മാനങ്ങളും എസ് സഈദ്
മുസ്ലിയാര് സമ്മാനിച്ചു.
SKSSF ജില്ലാ
പ്രസിഡന്റ് ശാനവാസ്
മാസ്റ്റര്‍ കണിയാപുരം,
കാട്ടുമുറാക്കല്‍
ജമാഅത്ത് സെക്രട്ടറി അസീം
സാര്‍, ഹാറൂന്‍
വള്ളക്കടവ് ആശംസകള്‍
അര്‍പ്പിച്ചു. സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തിരുവനന്തപുരം ജില്ലാ സെക്രട്ടറി
എസ് അബ്ദുല്‍ കബീര്‍ ദാരിമി
വിഴിഞ്ഞം, ജോയിന്റ്
സെക്രട്ടറി നസീര്‍ മുസ്ലിയാര്
കണിയാപുരം പങ്കെടുത്തു.