പാന്‍ മസാല നിരോധിച്ച സര്‍ക്കാര്‍ മദ്യവും നിരോധിക്കണം : ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി

ദമ്മാം : കേരളത്തില്‍ പുതു തലമുറയെ നാശത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പാന്‍ മസാലകള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കാലം കാത്തിരുന്ന ശ്രദ്ധേയമായ തീരുമാനമാണെന്നും ഇതിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ മാറ്റ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഈ മാറ്റിനു തിളക്കം കൂട്ടാന്‍ സര്‍വ്വ നാശങ്ങള്‍ക്കും കുടുംബ ഛിദ്രതക്കും കാരണമാകുന്ന മദ്യവും കൂടി നിരോധിച്ച് സമാധാന പരമായ അന്തരീക്ഷം സൃഷ്ടിച്ച് നവോത്ഥാന പ്രക്രിയക്ക് തുടക്കം കുറിക്കണമെന്നും ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് ട്രഷറര്‍ ടി എച്ച് ദാരിമി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.