കുവൈത്ത് ഇസ്‌ലാമിക്‌ സെന്‍റര്‍ മദ്‌റസ പ്രവേശനോല്‍സവം നടത്തി

കുവൈത്ത് : സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍ററിനു കീഴില്‍ അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ മദ്‌റസയില്‍ പുതിയ അദ്ധ്യായന വര്‍ഷാരംഭത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രവേശനോല്‍സവം അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി MLA ഉല്‍ഘാടനം ചെയ്‌തു. ശംസുദ്ധീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പൊതു പരീക്ഷയില്‍ ഒന്നും രണ്ടും സ്‌ഥാനം നേടിയ അഞ്ചല്‍ ബഷീര്‍, മുഹമ്മദ്‌ നാദില്‍ എന്നീ വിദ്യാര്‍ഥികള്‍ക്കുളള മൊമെന്‍റോ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി MLA വിതരണം ചെയ്‌തു. മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അശ്‌റഫ്‌ കോക്കൂര്‍, സലാം വളാഞ്ചേരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മദ്‌റസാ പ്രിന്‍സിപ്പാള്‍ ഇല്‍യാസ്‌ മൗലവി, മുഹമ്മദ്‌ അലി പുതുപ്പറമ്പ്‌, മന്‍സൂര്‍ ഫൈസി, മൂസു രായിന്‍, അബ്‌ദുല്‍ ലത്തീഫ്‌ എടയൂര്‍, ഇഖ്‌ബാല്‍ മാവിലാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുജീബ്‌ റഹ്‌മാന്‍ ഹൈതമി സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.